ലങ്കന്‍ പര്യടനത്തില്‍ സീനിയര്‍ താരങ്ങളില്ല! സഞ്ജു ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വാതില്‍ തുറന്ന് ബിസിസിഐ

സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും.

no senior cricketers for sri lankan tour bcci wants rest them

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ഈ മാസവസാനം നടക്കുന്ന നിശ്ചിത ഓവര്‍ പരമ്പരയില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും. ജൂലൈ 27 മുതലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഈ പരമ്പരയില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര എന്നിവര്‍ കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. രോഹിത്തും കോലിയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. എങ്കിലും ഏകദിന പരമ്പരയില്‍ നിന്നും ഇരുവരും വിട്ടു നില്‍ക്കും. ടെസ്റ്റ് പരമ്പരകള്‍ വരുന്നതിനാല്‍ മൂവര്‍ക്കും കൂടുതല്‍ വിശ്രമം നല്‍കാനാണ് ബിസിസിഐ തീരുമാനം. ടീമിനെ തിരഞ്ഞെടുക്കാന്‍ അടുത്തയാഴ്ച സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുമെന്നാണ് വിവരം.

സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും. രണ്ട് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. പിന്നാലെ ഒക്ടോബറില്‍ ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തും. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയില്‍. 16 മുതല്‍ നവംബര്‍ 5 വരെയാണ് പരമ്പര. നവംബര്‍ 22 ന് ഓസ്ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയുണ്ട്. അതിന് മുമ്പ് നവംബര്‍ 8നും 15നും ഇടയില്‍ നാല് ടി20 കളിക്കാന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും.

രോഹിത്തിനും കോലിക്കും പകരക്കാരന്‍ ടീമില്‍ തന്നെയുണ്ട്! ഇന്ത്യന്‍ യുവതാരങ്ങളുടെ പേരെടുത്ത് പറഞ്ഞ് മുന്‍ താരം

ഈ ഷെഡ്യൂളിന് മുന്നോടിയായിട്ടാണ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളിങ്ങനെ... ''മുതിര്‍ന്ന താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം ആവശ്യമാണ്. അതോടെ അവര്‍ക്ക് മുഴുവന്‍ സീസണിനായി തയ്യാറെടുക്കാന്‍ സാധിക്കും. ടെസ്റ്റ് പരമ്പരകള്‍ മുന്നില്‍ കണ്ടാണ് മൂവര്‍ക്കും വിശ്രമം നല്‍കുന്നത്.'' ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

സഞ്ജുവിന്റെ സിംബാബ്‌വെയിലേക്കുള്ള വരവ് ഇന്ത്യക്ക് തലവേദനയാകുമോ? സാധ്യതകളെ കുറിച്ച് ശുഭ്മാന്‍ ഗില്‍

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നത് സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ സാധ്യതകള്‍ തുറക്കും. ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യതയേറെയാണ്. ഐസിസി ചാംപ്യന്‍സ് ട്രോഫി മുന്‍നിര്‍ത്തി കരുത്തരായ ടീമിനെ ഇറക്കാനാണ് ടീം ഇന്ത്യ ശ്രമിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios