'സോഷ്യൽ മീഡിയയല്ല ടീമിനെ തീരുമാനിക്കുന്നത്', വൈഭവിനെ പുറത്തിരുത്തി സഞ്ജുവിനെ കളിപ്പിക്കാനുള്ള കാരണം വ്യക്തമാക്കി ഗൗതം ഗംഭീർ

Published : Oct 05, 2026, 03:46 PM IST
Gautam Gambhir-Sanju Samson

Synopsis

ഡ്രെസ്സിംഗ് റൂമിലുള്ളവർക്കും പരിശീലകനും ക്യാപ്റ്റനും ആർക്കാണ് നമ്മെ വിജയിപ്പിക്കാൻ കഴിയുകയെന്ന് തോന്നുന്നത്, ആരാണ് ടീമിന് ഏറ്റവും അനുയോജ്യർ എന്നതിനെ അടിസ്ഥാനമാക്കിയാണ് ടീം പ്രഖ്യാപിക്കുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി.

ലക്നൗ: ഇന്ത്യൻ ടി20 ടീമിന്‍റെ ഓപ്പണിംഗ് കോംബിനേഷനെക്കുറിച്ചുള്ള ചർച്ചകളിലും വിമർശനങ്ങളിലും വ്യക്തത വരുത്തി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയും മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിൽ, 15-കാരനായ വൈഭവ് സൂര്യവംശിക്ക് അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരുമെന്ന് ഗംഭീർ വ്യക്തമാക്കി. 'ജിയോസ്റ്റാറിന്‍റെ ഫോളോ ദി ബ്ലൂസ്: ഗൗതം ഗംഭീർ അൺഫിൽട്ടേർഡ്' എന്ന പരിപാടിയിലായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.

വൈഭവ് മികച്ച ഫോമിലാണെന്നത് സത്യമാണ്. എന്നാൽ ടീമിനായി ദീർഘകാലമായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാർ ഉള്ളപ്പോൾ അവസരങ്ങൾക്കായി ചിലപ്പോൾ കാത്തിരിക്കേണ്ടി വരുമെന്ന് ഞാൻ അവനോട് നേരിട്ട് സംസാരിച്ച് മനസിലാക്കിക്കൊടുത്തിട്ടുണ്ട്. തനിക്കും ഇതൊരു പുതിയ അനുഭവമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

സോഷ്യൽ മീഡിയയോ പുറത്തുനിന്നുള്ള ബഹളങ്ങളോ അല്ല ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നത്. ഡ്രെസ്സിംഗ് റൂമിലുള്ളവർക്കും പരിശീലകനും ക്യാപ്റ്റനും ആർക്കാണ് നമ്മെ വിജയിപ്പിക്കാൻ കഴിയുകയെന്ന് തോന്നുന്നത്, ആരാണ് ടീമിന് ഏറ്റവും അനുയോജ്യർ എന്നതിനെ അടിസ്ഥാനമാക്കിയാണ് ടീം പ്രഖ്യാപിക്കുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഇന്ന് വൈഭവിന് അവസരം നൽകിയാൽ, ഒഴിവാക്കപ്പെടുന്ന കളിക്കാരനോട് (അത് സഞ്ജുവായാലും അഭിഷേകായാലും) എനിക്ക് ഉത്തരം പറയേണ്ടി വരും. കഴിഞ്ഞ ഒന്നര-രണ്ട് വർഷമായി മികച്ച സ്വാധീനമുണ്ടാക്കിയ ഒരു കൂട്ടുകെട്ടിനെ പെട്ടെന്ന് തഴയാൻ കഴിയില്ല. മൂന്നോ നാലോ മത്സരങ്ങളിൽ പരാജയപ്പെട്ടു എന്നതുകൊണ്ട് മാത്രം അവരെ ഒഴിവാക്കി, പ്രതിഭയുള്ള മറ്റൊരു യുവതാരത്തെ കളിപ്പിക്കുന്നത് ശരിയല്ല. ഡ്രെസ്സിംഗ് റൂമിൽ കളിക്കാർക്ക് സുരക്ഷിതത്വ ബോധം നൽകേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

എനിക്ക് ജനപ്രിയ തീരുമാനങ്ങൾ എടുക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. സഞ്ജുവിലും അഭിഷേകിലും തുടർച്ചയായി വിശ്വാസമർപ്പിക്കാൻ ഞങ്ങൾ എടുത്ത തീരുമാനം ശരിയായിരുന്നു. കായിക ചരിത്രത്തിൽ ഒരു ടീമും ഒരു ലോകകപ്പ് മുതൽ അടുത്ത ലോകകപ്പ് വരെ തോൽവിയറിയാതെ പോയിട്ടില്ല. ഒന്നോ രണ്ടോ മോശം പരമ്പരകൾ ഒരു കളിക്കാരനെയോ ടീമിനെയോ മോശമാക്കുന്നില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോങ്കോംഗ് സിക്‌സസ് ടൂര്‍ണമെന്റ്: ഐപിഎല്‍ താരങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ടീമിനെ ഭുവനേശ്വര്‍ കുമാര്‍ നയിക്കും
ഇന്ത്യക്കെതിരായ ടി20 പരമ്പര: ജുവല്‍ ആന്‍ഡ്രൂവിന്റെ പരിക്ക് മാറിയില്ല; പകരക്കാരനായി അമീര്‍ ജാംഗു വിന്‍ഡീസ് ടീമില്‍