'ബുമ്രയെ ഏതൊക്കെ ടെസ്റ്റില്‍ കളിപ്പിക്കണമെന്ന് തീരുമാനിച്ചില്ല'; ഗെയിം പ്ലാന്‍ വ്യക്തമാക്കി ഗൗതം ഗംഭീര്‍

Published : Jun 05, 2025, 10:29 PM IST
Jasprit Bumrah (Photo: X/@ICC)

Synopsis

ബുമ്രയുടെ ജോലിഭാരം കണക്കിലെടുത്ത് എല്ലാ മത്സരങ്ങളിലും കളിപ്പിക്കില്ലെന്നും പരമ്പരയുടെ പുരോഗതിക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും ഗംഭീർ പറഞ്ഞു. 

മുംബൈ: ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്ത് ആരായിരിക്കും കളിക്കുകയെന്നത് ഉറപ്പായിട്ടില്ലെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിലേക്ക് ടീം പുറപ്പെടുന്നതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഗംഭീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പേസര്‍ ബുമ്ര ഏതൊക്കെ ടെസ്റ്റുകളില്‍ കളിപ്പിക്കണമെന്നുള്ള കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ജോലിഭാരം കണക്കിലെടുത്ത് ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളിലും ബുമ്ര കളിക്കില്ലെന്ന് നേരത്തെ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.

അതിനെ കുറിച്ച് ഗംഭീര്‍ സംസാരിക്കുന്നതിങ്ങനെ... ''ബുമ്രയെ പോലെ ഒരാള്‍ക്ക് പകരക്കാരനെ വെക്കുന്നത് എപ്പോഴും ബുദ്ധിമുട്ടാണ്. പക്ഷേ ഞങ്ങളുടെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് ലോകോത്തര നിലവാരമുണ്ട്. ചാമ്പ്യന്‍സ് ട്രോഫി സമയത്തുള്‍പ്പെടെ ഞാന്‍ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, അദ്ദേഹം ഇല്ലാത്തപ്പോള്‍, മറ്റൊരാള്‍ക്ക് ഉയര്‍ന്നുവരാനുള്ള അവസരമാണിത്. ഏതൊക്കെ മത്സരങ്ങളില്‍ അദ്ദേഹം കളിക്കുമെന്ന് ഞങ്ങള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ടെസ്റ്റ് പരമ്പര എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ച് ഞങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പരമ്പരയുടെ ഫലം വളരെ പ്രധാനമാണ്, അദ്ദേഹത്തിന് അത് അറിയാം. അവിടെ എത്തിയ ശേഷം തീരുമാനമെടുക്കും.'' ഗംഭീര്‍ വ്യക്തമാക്കി.

കരുണ്‍ നായര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു. ''ഒന്നോ രണ്ടോ ടെസ്റ്റുകള്‍ നോക്കി ഞങ്ങള്‍ ഒരാളെ വിലയിരുത്തില്ല. ധാരാളം റണ്‍സ് നേടിയ താരമാണ് കരുണ്‍. കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. അങ്ങനെ അദ്ദേഹത്തിന് ഇവിടെ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയും.'' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

നാലാം നമ്പറിനെ കുറിച്ചും പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സംസാരിച്ചു. ''ടീം കോമ്പിനേഷനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടില്ല. ഇനിയും കുറച്ച് സമയമുണ്ട്. ഇംഗ്ലണ്ടില്‍ ഇന്‍ട്രാ-സ്‌ക്വാഡ് മത്സരവും 10 ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. അതിനൊക്കെ ശേഷം ടീം തീരുമാനിക്കും.'' ഗില്‍ വ്യക്തമാക്കി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു വിരാട് കോലിയെ നാലാം സ്ഥാനത്തേക്ക് കൊണ്ടുവരികയെന്നത്. നാലാം നമ്പറില്‍ കോലി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ജൂണ്‍ 20 ന് ലീഡ്‌സില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള ബാറ്റിംഗ് ഓര്‍ഡറിനെക്കുറിച്ച് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒരു സൂചനയും നല്‍കിയില്ല.

PREV
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?