ഇന്ത്യന്‍ ബാറ്റിങ് കോച്ചിന്റെ യോഗ്യതയെ ചോദ്യം ചെയ്ത യുവരാജിന് ഗംഭീറിന്റെ മറുപടി

By Web TeamFirst Published May 21, 2020, 4:05 PM IST
Highlights

ഇന്നേവരെ ഒരു ടി20 ക്രിക്കറ്റ് മത്സരം പോലും കളിക്കാത്ത റാത്തോഡ് എന്ത് ഉപദേശമാണ് താരങ്ങള്‍ക്ക് നല്‍കുക എന്നായിരുന്നു യുവിയുടെ ചോദ്യം.

ദില്ലി: ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡിന്റെ സ്ഥാനം ചെയ്ത യുവരാജ് സിംഗിന് മറുപടിയുമായി ഗൗതം ഗംഭീര്‍. ഇന്നേവരെ ഒരു ടി20 ക്രിക്കറ്റ് മത്സരം പോലും കളിക്കാത്ത റാത്തോഡ് എന്ത് ഉപദേശമാണ് താരങ്ങള്‍ക്ക് നല്‍കുക എന്നായിരുന്നു യുവിയുടെ ചോദ്യം. ഇതിന് യുവിയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് ഗംഭീര്‍ മറുപടി പറഞ്ഞത്. 

സഞ്ജുവും പന്തും ധോണിക്ക് പകരക്കാരനല്ല; കൈഫിന്റെ വെളിപ്പെടുത്തല്‍

ടി20 ടീമിന്റെ പരിശീലകനായിരിക്കാന്‍ ഒരു മാനദണ്ഡവും ആവശ്യമില്ലെന്നണ് ഗംഭീര്‍ മറുപടിയില്‍ പറയുന്നത്. ''വേണ്ടത്ര ക്രിക്കറ്റ് കളിക്കാത്തതോ ആയ കളിക്കാരന് ബാറ്റിങ് കോച്ച് ആവാന്‍ സാധിക്കില്ല എന്നൊന്നുമില്ല. ട്വന്റി20 ബാറ്റിങ് പരിശീലകനാവാന്‍ രാജ്യാന്തര ക്രിക്കറ്റ് കളിച്ചിരിക്കണമെന്ന മാനദണ്ഡവും ആവശ്യമില്ല. പൊസീറ്റീവ് ചിന്താഗതിയിലേക്ക് താരങ്ങളെ കൊണ്ടുവരികയെന്നതാണ് ബാറ്റിങ് പരിശീലകന്റെ ഉത്തരവാദിത്വം.

കോലിയല്ല, സച്ചിനാണ് കേമന്‍ ! കാരണം വ്യക്തമാക്കി ഗൗതം ഗംഭീര്‍ 

പരിശീലകനാവാന്‍ കളിച്ച് വലിയ പരിചയസമ്പത്ത് നേടണമെന്നില്ല. വിവിധ ഷോട്ടുകള്‍ പഠിപ്പിക്കാന്‍ ബാറ്റിങ് പരിശീലകന് കഴിയില്ല. അതെല്ലാം താരങ്ങള്‍ക്കറിയാം. മാനസികമായ ഉത്തേജിപ്പിക്കുകയാണ് ബാറ്റിങ് പരിശീലകന്റെ കടമ. ന്നാല്‍, കൂടുതല്‍ അനുഭവസമ്പത്തുള്ള കളിക്കാരന്‍ സെലക്ടറാവുന്നത് ഗുണം ചെയ്യും.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

click me!