സഞ്ജുവും പന്തും ധോണിക്ക് പകരക്കാരനല്ല; കൈഫിന്റെ വെളിപ്പെടുത്തല്‍

By Web TeamFirst Published May 21, 2020, 3:29 PM IST
Highlights

ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് പകരക്കാരില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അദ്ദേത്തിന് ഒരിക്കല്‍കൂടി ദേശീയ ജേഴ്‌സിയിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് കരുതെന്നും മുന്‍താരം പറഞ്ഞു.
 

ദില്ലി: ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് പകരക്കാരില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അദ്ദേത്തിന് ഒരിക്കല്‍കൂടി ദേശീയ ജേഴ്‌സിയിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് കരുതെന്നും മുന്‍താരം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോയില്‍ ലൈവില്‍ സംസാരിക്കുകയായിരുന്നു കൈഫ്.  

കോലിയല്ല, സച്ചിനാണ് കേമന്‍ ! കാരണം വ്യക്തമാക്കി ഗൗതം ഗംഭീര്‍

ഒരുതാരവും ധോണിക്ക് പകരമാവില്ലെന്നാണ് കൈഫ് പറയുന്നത്. ''സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് പകരക്കാരായി വിരാട് കോലി, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരയൊക്കെ കരുതാം. എന്നാല്‍ ധോണിക്ക് പകരം മറ്റൊരു താരമില്ല. സഞ്ജു സാംസണ്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് ധോണിക്ക് പകരമാവാന്‍ കഴിയില്ല. അത്ര പെട്ടന്നൊന്നും ധോണിയെ നീക്കാന്‍ കഴിയില്ല. കെ.എല്‍. രാഹുലിനെ ഏറെ നാളത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ബാക്ക് അപ് കീപ്പറായി ഉപയോഗിക്കാം. ധോണി ദേശീയ ടീമിലേക്ക് തിരികെയെത്തുമെന്നാണ് ഞാന്‍ കരുതുന്നത്.'' കൈഫ് പറഞ്ഞു. 

ഒരുപാട് കാലം കീപ്പറാവാന്‍ രാഹുലിന് കഴിയില്ല; പന്തിനെ പിന്തുണച്ച് പാര്‍ത്ഥിവ് പട്ടേല്‍

ധോണിയുടെ തുടക്കകാലത്തെ കുറിച്ചും കൈഫ് വാചാലനായി. ''വിക്കറ്റിനിടയിലെ ഓട്ടത്തിലും ധോണി മിടുക്കനായിരുന്നു. ധോണിയുടെ വേഗം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോഴും വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ചവനാണ് ധോണി. ബട്ടണ്‍ ചിക്കനും ബിരിയാണിയും കഴിക്കുന്ന ആളാണ് ധോണി. ജിമ്മില്‍ അധികം സമയം ചെലവഴിക്കാറുമില്ല. എന്നിട്ടും അവന്റെ വേഗം അവിശ്വസനീയമാണ്. എനിക്കാണ് കായിക ക്ഷമത കൂടുതലെന്ന് ചിന്തയുണ്ടായിരുന്നു. എന്നാല്‍ ധോണിയത് തിരുത്തി.'' കൈഫ് പറഞ്ഞു. 

അടുത്തവര്‍ഷവും നടന്നില്ലെങ്കില്‍ ഒളിംപിക്‌സ് ഉപേക്ഷിക്കുമെന്ന് ഒളിംപിക് കമ്മിറ്റി

ദിയോദര്‍ ട്രോഫിയില്‍ സെന്‍ട്രല്‍ സോണിന്റെ ക്യാപ്റ്റന്‍ ആയിരിക്കുമ്പോഴാണു ഞാന്‍ ധോണിയുടെ കളി ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ കളിയിലെ 'എക്‌സ് ഫാക്ടര്‍' എനിക്ക് അന്ന് മനസിലായിരുന്നതായും കൈഫ് കൂട്ടിച്ചേര്‍ത്തു.

click me!