ദില്ലി: സച്ചിനോ കോലിയോ കേമന്‍..? ക്രിക്കറ്റിലെ പല മഹാന്മാര്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യമാണത്. സച്ചിന്റെ പേരിലുള്ള പല റെക്കോഡുകളും സച്ചിന്‍ ഇതിനോടകം കോലി സ്വന്തം പേരിലാക്കിയിട്ടുണ്ട്. സച്ചിനെ മറികടക്കാന്‍ കോലിക്ക് അനായാസം സാധിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതിനിടെ സച്ചിനോ കോലിയോ മികച്ചവന്‍ എന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍.

അടുത്തവര്‍ഷവും നടന്നില്ലെങ്കില്‍ ഒളിംപിക്‌സ് ഉപേക്ഷിക്കുമെന്ന് ഒളിംപിക് കമ്മിറ്റി

കോലിയേക്കാള്‍ കേമന്‍ സച്ചിനാണെന്നാണ് ഗംഭീര്‍ പറയുന്നത്. സച്ചിന്റെ കരിയറും ഏകദിന ക്രിക്കറ്റിലെ മാറിവന്ന നിയമങ്ങളും പരിഗണിച്ചാണ് ഗംഭീര്‍ സച്ചിനൊപ്പം നില്‍ക്കുന്നത്. ''20 വര്‍ഷത്തിലധികം ഏകദിന ക്രിക്കറ്റില്‍ സജീവമായ താരമാണ് സച്ചിന്‍. സച്ചിന്‍ കളിക്കുന്ന കാലത്ത് ഫീല്‍ഡിങ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടായിരുന്നു. രണ്ട് കാലഘട്ടവും പരിഗണിക്കുമ്പോള്‍ ഞാന്‍ സച്ചിനൊപ്പമാണ് നില്‍ക്കുന്നത്. അദ്ദേഹമാണ് കോലിയേക്കാല്‍ കേമന്‍. 

കോലിയുടേത് അമ്പരപ്പിക്കുന്ന പ്രകടമാണ്. എന്നാല്‍ ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ താരങ്ങളെ നന്നായി സഹായിക്കുന്നുണ്ട്. വെള്ള പന്തുകളിലാണ് ഇ്‌പ്പോള്‍ ഏകദിനം കളിക്കുന്നത്. ഫീല്‍ഡിങ് നിയന്ത്രണങ്ങളുടെ കാര്യം വരുമ്പോള്‍ ഓരോ ഇന്നിങ്‌സിലും മൂന്ന് വീതം പവര്‍പ്ലേകളുണ്ട്. ഇതുകൊണ്ടൊക്കെ ഇന്നത്തെ താരങ്ങള്‍ക്ക് ബാറ്റിങ് എളുപ്പമാണ്. സച്ചിന്‍ കളിക്കുന്ന സമയത്ത് 230, 240 സ്‌കോര്‍ ഒക്കെ ജയിക്കാവുന്ന ടോട്ടലുകളായിരുന്നു.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

ഒരുപാട് കാലം കീപ്പറാവാന്‍ രാഹുലിന് കഴിയില്ല; പന്തിനെ പിന്തുണച്ച് പാര്‍ത്ഥിവ് പട്ടേല്‍

നിലവിലെ നിയന്ത്രണങ്ങള്‍ ഒക്കെ ക്രിക്കറ്റില്‍ പണ്ടേ ഉണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ റണ്‍സ് നേടാന്‍ കഴിയുമായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞിരുന്നു. മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തറും സച്ചിനെ കുറിച്ച് ഇക്കാര്യം പറഞ്ഞിരുന്നു.