
ദില്ലി: അടുത്തകാലത്ത് യുവരാജ് സിംഗ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പഞ്ചാബിന് വേണ്ടി ടി20 ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ഇനി ബിസിസിഐ അനുമതി നല്‍കുക മാത്രമാണ് വേണ്ടത്. എന്നാല്‍ വിരമിച്ച താരങ്ങളുടെ പട്ടികയിലാണ് യുവി. ബിസിസിഐയുടെ പെന്‍ഷന്‍ തുക കൈപ്പറ്റാറുമുണ്ട്. അതുകൊണ്ടുതന്നെ യുവിയെ വീണ്ടും കളിക്കാന്‍ അനുവദിക്കുമോയെന്ന് സംശയമാണ്.
യുവരാജിന്റെ ആഗ്രഹത്തെ പിന്തുണച്ചിരിക്കുകയാണ് മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. വീണ്ടും കളിക്കുകയെന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ഗംഭീറിന്റെ അഭിപ്രായം. ''ക്രിക്കറ്റിലേക്കു മടങ്ങിവരണമെന്നത് യുവിയുടെ വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹം വീണ്ടും കളിക്കുന്നത് കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഒരു ക്രിക്കറ്ററെയും കരിയര്‍ അവസാനിപ്പിക്കാനോ, തുടങ്ങാനോ നിര്‍ബന്ധിക്കാന്‍ ആര്‍ക്കുമാവില്ല. കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തു കൊണ്ട് ആയിക്കൂടാ? ഒരു ക്രിക്കറ്റര്‍ വിരമിച്ച ശേഷം സ്വയം പ്രചോദനമുള്‍ക്കൊണ്ട് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയാളെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. '' ഗംഭീര്‍ പറഞ്ഞു.
2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരങ്ങളാണ് യുവിയും ഗംഭീറും. രണ്ടു ഫൈനലുകളിലും ഇന്ത്യയുടെ ടോപ്സ്‌കോറര്‍ ഗംഭീറായിരുന്നു. യുവിയാവട്ടെ 11ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരിക്കുന്നതായി പ്രഖ്യാപിച്ചത്. അതിനു ശേഷം രണ്ടു വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ലീഗ്, അബുദാബിയില്‍ നടന്ന ടി10 ലീഗ് എന്നിവയിലാണ് യുവി കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!