ധോണിയോടും കോലിയോടുമെന്നും വീരാരാധന വേണ്ട, ഇന്ത്യന്‍ ക്രിക്കറ്റിനെ സ്നേഹിക്കൂവെന്ന് ഗംഭീര്‍

By Gopala krishnanFirst Published Sep 19, 2022, 5:08 PM IST
Highlights

കളിക്കാര്‍ക്ക് എങ്ങനെയാണ് ഈ വീരാരാധന ഉണ്ടായത്. അതില്‍ ഒന്നാമത്തെ കാര്യം സമൂഹമാധ്യമങ്ങളാണ്. നിങ്ങളെ എത്രപേര്‍ ഫോളോ ചെയ്യുന്നു എന്നതിനുസരിച്ചാണ് നിങ്ങളുടെ ബ്രാന്‍ഡ് നിര്‍മിക്കപ്പെടുന്നത്. രണ്ടാമത്തേത്, മാധ്യമങ്ങളും ബ്രോഡ്കാസ്റ്റര്‍മാരുമാണ്. ഒരു കളിക്കാരനെക്കുറിച്ച് രാവും പകലും ചര്‍ച്ച ചെയ്താല്‍ ആയാള്‍ ഒരു ബ്രാന്‍ഡായി മാറും.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1983 മുതല്‍ തുടങ്ങിയതാണ്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയല്ല ഇന്ത്യന്‍ ക്രിക്കറ്റിനെയാണ് ജനങ്ങള്‍ ആരാധിക്കേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കളിക്കാരേക്കാള്‍ വലുതാണ് ഇന്ത്യന്‍ ക്രിക്കറ്റെന്ന് ആരാധകര്‍ തിരിച്ചറിയണമെന്നും ഗംഭീര്‍ വ്യക്തമാക്കി. സച്ചിനെയും ധോണിയെയും കോലിയെയും പോലുള്ള കളിക്കാരെ ദൈവത്തെപ്പോലെ കാണുന്ന ആരാധകരുള്ള രാജ്യമാണ് ഇന്ത്യ.  എന്നാല്‍ കളിക്കാരെ ആരാധിക്കേണ്ട കാര്യമില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ആരാധിച്ചാല്‍ മതിയെന്നുമാണ് നിലപാട്.

ഏത് രംഗത്തായാലും ഇന്ത്യക്കാരുടെ ആരാധനക്ക് ഒരു അവസാനം കണ്ടേ മതിയാകൂ എന്നും ഗംഭീര്‍ പറഞ്ഞു. അത് രാഷ്ട്രീയമായാലും ഡല്‍ഹി ക്രിക്കറ്റായാലും ശരി. വീരാരാധന ശരിയല്ല. ഒരേയൊരു കാര്യമേ ആരാധിക്കേണ്ടതുള്ളു. അത് ഇന്ത്യന്‍ ക്രിക്കറ്റിനെയാണെന്നും ഗംഭീര്‍ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ഐഡിയ ഏക്സ്ചേഞ്ചില്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ കൂടി വന്നതോടെ കളിക്കാരുടെ പ്രശസ്തിയും ആരാധനയും വീണ്ടും ഉയരങ്ങളിലെത്തി. ബ്രോഡ്കാസ്റ്റര്‍മാരും കളിക്കാരെ  വീരപരിവേഷത്തിലേക്ക് ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. എന്നാല്‍ സമൂഹമാധ്യമങ്ങളാണ് രാജ്യത്തെ ഏറ്റവും വ്യാജമായ സംഗതിയെന്ന് ആളുകള്‍ തിരിച്ചറിയണം.

ടീം ഇന്ത്യയെ മാറ്റിയെടുത്തത് ധോണിയോ രോഹിത്തോ അല്ല! നായകന്റെ പേരെടുത്ത് പറഞ്ഞ് മുന്‍ ഓസീസ് താരം

കളിക്കാര്‍ക്ക് എങ്ങനെയാണ് ഈ വീരാരാധന ഉണ്ടായത്. അതില്‍ ഒന്നാമത്തെ കാര്യം സമൂഹമാധ്യമങ്ങളാണ്. നിങ്ങളെ എത്രപേര്‍ ഫോളോ ചെയ്യുന്നു എന്നതിനുസരിച്ചാണ് നിങ്ങളുടെ ബ്രാന്‍ഡ് നിര്‍മിക്കപ്പെടുന്നത്. രണ്ടാമത്തേത്, മാധ്യമങ്ങളും ബ്രോഡ്കാസ്റ്റര്‍മാരുമാണ്. ഒരു കളിക്കാരനെക്കുറിച്ച് രാവും പകലും ചര്‍ച്ച ചെയ്താല്‍ ആയാള്‍ ഒരു ബ്രാന്‍ഡായി മാറും.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1983 മുതല്‍ തുടങ്ങിയതാണ്.

അല്ലാതെ ധോണിയില്‍ നിന്നല്ല തുടക്കം. 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് ജയിച്ചപ്പോള്‍ എവിടെ നോക്കിയാലും കപില്‍ ദേവായിരുന്നു ചര്‍ച്ചാ വിഷയം. 2007ലും 2011ലും ലോകകപ്പ് ജയിച്ചപ്പോള്‍ അത് ധോണിയായി എന്നു മാത്രം. ആരാണ് ഈ ചര്‍ച്ചയൊക്കെ ഉണ്ടാക്കയത്. കളിക്കാരോ ബിസിസിഐയോ അല്ലെന്നുറപ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഏതാനും കളിക്കാര്‍ ഭരിക്കുന്ന അവസ്ഥ ഉണ്ടാകരുത്. എല്ലാ കളിക്കാരെയും ഒരുപോലെ പരിഗണിക്കണം. രണ്ടോ മൂന്നോ കളിക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അധികാരികളാകുന്ന സാഹചര്യമുണ്ട്. അങ്ങനെയാവരുത്, ഡ്രസ്സിംഗ് റൂമിലെ 15പേരും ചേര്‍ന്നാണ് കളി ഭരിക്കേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു.

കോലിയെ കുറിച്ച് എന്ത് പറയാനാണ്? പ്രതിഭയാണ്; ഇന്ത്യന്‍ താരത്തെ പ്രശംസകൊണ്ട് ആരോണ്‍ ഫിഞ്ച്

click me!