മുന്‍ ഓസ്‌ട്രേലിയന്‍ താരം ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ ജോണ്‍സണ്‍ കോലി കൊണ്ടുവന്ന സംസ്‌കാരത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ ടീമിനെ മാറ്റിയെടുത്തത് കോലിയാണെന്നാണ് ജോണ്‍സണ്‍ പറയുന്നത്.

കൊല്‍ക്കത്ത: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അഞ്ച് വര്‍ഷക്കാലം വിരാട് കോലി ഇന്ത്യയെ നയിച്ചു. ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയില്‍ നിന്നാണ് കോലി നായകസ്ഥാനം ഏറ്റെടുത്തത്. ഇതിനിടെ ഒരു ഏകദിന ലോകകപ്പിലും ചാംപ്യന്‍സ് ട്രോഫിയിലും ഒരു ടി20 ലോകകപ്പിലും കോലി ഇന്ത്യയെ നയിച്ചു. എന്നാല്‍ ഐസിസി കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ കോലിക്ക് കീഴിലുള്ള ഇന്ത്യക്ക് സാധിച്ചില്ല. എങ്കിലും ടീമില്‍ പുതിയ ഫിറ്റ്‌നെസ് സംസ്‌കാരം കൊണ്ടുവരാന്‍ കോലിക്ക് സാധിച്ചു. ടെസ്റ്റില്‍ മഹത്തായ വിജയങ്ങളും ഇന്ത്യ സ്വന്തമാക്കി.

മുന്‍ ഓസ്‌ട്രേലിയന്‍ താരം ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ ജോണ്‍സണ്‍ കോലി കൊണ്ടുവന്ന സംസ്‌കാരത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ ടീമിനെ മാറ്റിയെടുത്തത് കോലിയാണെന്നാണ് ജോണ്‍സണ്‍ പറയുന്നത്. ജോണ്‍സണിന്‍റെ വാക്കുകള്‍... ''ടീമിലെ ഏറ്റവും മികച്ച പ്ലയര്‍ ഫോമിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും. അദ്ദേഹത്തിന് റണ്‍സ് നേടുതതിനൊപ്പം ടീമിനെ ആത്മവിശ്വാസത്തിലെത്തിക്കാനും സാധിക്കും. കോലി ക്യാപ്റ്റനായപ്പോഴാണ് ടീമിന്റെ വീക്ഷണം തന്നെ മാറിയത്. ടീമില്‍ പുതിയ സംസ്‌കാരം കൊണ്ടുവന്നത് കോലിയുടെ നയങ്ങളാണ്.'' ജോണ്‍സണ്‍ പറഞ്ഞു. 

മിച്ചല്‍ ജോണ്‍സണിന്റെ റൂമില്‍ പാമ്പ്! ചിത്രം പങ്കുവച്ച് താരം, മറുപടിയുമായി ബ്രറ്റ് ലീയും ഫിലാന്‍ഡറും

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 നാളെ നടക്കാനിരിക്കെയാണ് ജോണ്‍സണിന്റെ വാക്കുകള്‍. പരമ്പരയെ കുറിച്ചും ജോണ്‍സണ്‍ സംസാരിച്ചു. ''ഇരു ടീമുകള്‍ക്കും ബുദ്ധിമുട്ടേറിയ പരമ്പരയായിരിക്കുമിത്. ഓസ്‌ട്രേിയയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ സാഹചര്യമായിരിക്കും. പരമ്പര നേടുന്നവര്‍ക്ക് ടി20 ലോകകപ്പിനെത്തുമ്പോള്‍ ആത്മവിശ്വാസം കൂടും.'' ജോണ്‍സണ്‍ കൂട്ടിചേര്‍ത്തു. 

ഇപ്പോള്‍ ഇന്ത്യയിലുണ്ട് മിച്ചല്‍ ജോണ്‍സണ്‍. ലെജന്‍ഡ്‌സ് ലീഗ് കളിക്കാനാണ് മുന്‍ പേസര്‍ കൊല്‍ക്കത്തയിലെത്തിയത്. മുന്‍കാല താരങ്ങളില്‍ മിക്കവരും ലീഗിന്റെ ഭാഗമാണ്. ഇന്ത്യ കാപിറ്റല്‍സിന് വേണ്ടിയാണ് ജോണ്‍ണ്‍ കളിക്കുന്നത്. ആദ്യ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനെ പുറത്താക്കാന്‍ ജോണ്‍സണായിരുന്നു. മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രമാണ് ജോണ്‍സണ്‍ വിട്ടുകൊടുത്തത്.

യുവിയുടെ ആറ് സിക്‌സുകള്‍ക്ക് ഇന്ന് 15 വയസ്; സ്‌പെഷ്യല്‍ വീഡിയോ പുറത്തുവിട്ട് യുവരാജ്- വീഡിയോ കാണാം