'യുഎഇയിലെ ടി20 ലോകകപ്പില്‍ തന്നെ അവനെ ക്യാപ്റ്റനാക്കണം'; വാദമുന്നയിച്ച് സുനില്‍ ഗവാസ്‌കര്‍

By Web TeamFirst Published Sep 29, 2021, 4:14 PM IST
Highlights

നടക്കാനിരിക്കുന്ന ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍സ്ഥാനത്ത് തുടരില്ലെന്നാണ് കോലി പ്രസ്താവനയില്‍ പറഞ്ഞത്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കണമെന്ന് പറയുന്നവരാണ് മിക്കവരും.

ദുബായ്: രണ്ട് ആഴ്ച്ചകള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്ന കാര്യം വിരാട് കോലി പുറത്തുവിട്ടത്. നടക്കാനിരിക്കുന്ന ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍സ്ഥാനത്ത് തുടരില്ലെന്നാണ് കോലി പ്രസ്താവനയില്‍ പറഞ്ഞത്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കണമെന്ന് പറയുന്നവരാണ് മിക്കവരും. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നീ പേരുകളും പരിഗണനയിലുണ്ട്. 

'എനിക്ക് ഹൃദയാഘാതമുണ്ടായിട്ടില്ല'; പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്‍സമാം ഉള്‍ ഹഖ്

ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ പറയുന്നതും രോഹിത്തിന് ക്യാപ്റ്റനാക്കണമെന്നാണ്. എന്നാല്‍ ഈ ലോകകപ്പില്‍ തന്നെ രോഹിത് ക്യാപ്റ്റനാവണമെന്നാണ് ഗവാസ്‌കറുടെ വാദം. അതിന് അദ്ദേഹത്തിന് കാരണവുമുണ്ട്. ഗവാസ്‌കറുടെ വാക്കുകളിങ്ങനെ... ''വരുന്ന രണ്ട് ലോകകപ്പിലും രോഹിത് ശര്‍മ ക്യാപ്റ്റനാവണം. യുഎഇയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലും ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകപ്പിലും രോഹിത് ക്യാപ്റ്റനാവണം.

ഐപിഎല്‍ 2021: 'അവരുടെ ഫോമില്ലായ്മ ഇന്ത്യയെ പ്രതിരോധത്തിലാക്കും'; മുംബൈ ഇന്ത്യന്‍സ് താരങ്ങളെ കുറിച്ച് അഗാര്‍ക്കര്‍

ഒരു വര്‍ഷത്തെ ഇടവേളയിലാണ് രണ്ട് ലോകകപ്പും നടക്കുന്നത്. ഈ സാഹചര്യത്തില്‍ ക്യാപ്റ്റനെ മാറ്റുന്നത് ശരിയായ കാര്യമല്ല. ഈ രണ്ട്  ലോകകപ്പിനും രോഹിത് ഇന്ത്യയെ നയിക്കണമെന്നാണ് എന്റെ അഭിപ്രായം.'' ഗവാസ്‌കര്‍ വ്യക്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ക്രിക്കറ്റ് കണക്റ്റഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐപിഎല്‍ 2021: 'ഞങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നു, ടി20 ലോകകപ്പ് അപ്രധാനമാണ്'; കാരണം വ്യക്തമാക്കി പൊള്ളാര്‍ഡ്

ഒക്ടോബര്‍ 17നാണ് ലോകകപ്പിലെ യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. 23ന് ഔദ്യോഗിക തുടക്കമാവും. 24ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡാണ് രോഹിത്തിനുള്ളത്. 2018ല്‍ ഏഷ്യാ കപ്പിലും നിദാഹസ് ട്രോഫിയിലും രോഹിത് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. മാത്രമല്ല, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ രോഹിത് കിരീടത്തിലേക്ക് നയിച്ചു.

click me!