
ഇസ്‌ലാമാബാദ്: ഒടുവില്‍ വിവാഹക്കാര്യത്തിലെ സസ്പെന്‍സ് പൊളിച്ച് പാക് ക്രിക്കറ്റ് താരം ഹസന്‍ അലി.ഹരിയാന സ്വദേശിയായ ഷാമിയ അര്‍സൂവിനെ ഈ മാസം 20ന് വിവാഹം കഴിക്കുമെന്ന് ഹസന്‍ അലി വ്യക്തമാക്കി. എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഫ്ലൈറ്റ് എഞ്ചിനീയറാണ് ഷാമിയ അര്‍സു.
വിവാഹക്കാര്യം പരമാവധി രഹസ്യമാക്കിവെക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ മാധ്യമങ്ങളിലൂടെ ഇക്കാര്യം പരസ്യമായ സ്ഥിതിക്ക് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കുകയാണെന്നും ഹസന്‍ അലി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ജിയോ ന്യൂസാണ് ഇരുവരുടെയും വിവാഹം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തു വിട്ടത്. പാകിസ്ഥാനിലെ ബഹാവുദ്ദീന്‍ സ്വദേശിയാണ് ഹസന്‍ അലി. 2016-ലാണ് അലി പാകിസ്ഥാനായി അരങ്ങേറിയത്. പാകിസ്ഥാന്‍ ഓള്‍റൗണ്ടറായിരുന്ന ഷൊയൈബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും 2010ല്‍ വിവാഹിതരായിരുന്നു.
ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന നാലാമത്തെ പാക് ക്രിക്കറ്ററാണ് ഹസന്‍ അലി. ഷൊയൈബ് മാലിക്കിന് പുറമെ മുന്‍ പാത് സഹീര്‍ അബ്ബാസ്, മൊഹ്സിന്‍ ഖാന്‍ എന്നിവരും ഇന്ത്യക്കാരികളെയാണ് വിവാഹം കഴിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!