ടി20 ടീമില്‍ ഗില്‍ തിരിച്ചെത്തി, സഞ്ജുവിനും ഇടം; ഹാര്‍ദിക് ടീമില്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീം

Published : Dec 03, 2025, 06:50 PM IST
Sanju Samson

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ തിരിച്ചെത്തിയെങ്കിലും ഫിറ്റ്നസ് അനുസരിച്ചാകും കളിക്കുക.

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ടി20 ടീമില്‍ വൈസ് ക്യാപ്റ്റന്‍ ശുഭമാന്‍ ഗില്‍ തിരിച്ചെത്തി. എന്നാല്‍ ഫിറ്റ്‌നെസ് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമെ ഗില്‍ക കളിക്കൂ. സഞ്ജു സാംസണും ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജുവിന് പുറമെ ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലെത്തി. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍.

പരിക്ക് മാറിയാല്‍ ഗില്‍, അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗ് സ്ഥാനത്ത് തുടരും. ഗില്ലിന് കളിക്കാന്‍ ആയില്ലെങ്കില്‍ സഞ്ജു ഓപ്പണറായെത്തും. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു, ജിതേഷ് എന്നിവരാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. വിക്കറ്റ് കീപ്പറായി സഞ്ജുവോ അതോ ജിതേഷോ എന്നുള്ളത് കാത്തിരുന്ന് കാണാം. പേസ് ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിലെത്തി. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ജസ്പ്രിത് ബുമ്ര പേസ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കും. അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവരാണ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയില്‍. ആദ്യ മത്സരം ഡിസംബര്‍ ഒമ്പതിന് കട്ടക്കില്‍ നടക്കും. രണ്ടാം ടി20 ടി20 11ന് ചണ്ഡീഗഡില്‍. മൂന്നാം ടി20 മത്സരം 14ന് ധരംശാലയില്‍ നടക്കും. 17ന് അഞ്ചാം ടി20ക്ക് ലക്‌നൗ വേദിയാകും.

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്
ബ്രിസ്ബേൻ ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാസ്ബോള്‍ മറുപടിയുമായി ഓസീസ്, വെതറാള്‍ഡിന് വെടിക്കെട്ട് ഫിഫ്റ്റി