ഗോസിപ്പുകള്‍ക്കും കേട്ടുകേള്‍വിക്കും വിട; ഇന്ത്യന്‍ വംശജയ്‌ക്കൊപ്പം ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പുതിയ ഇന്നിങ്സ്

Published : Feb 26, 2020, 08:11 PM IST
ഗോസിപ്പുകള്‍ക്കും കേട്ടുകേള്‍വിക്കും വിട; ഇന്ത്യന്‍ വംശജയ്‌ക്കൊപ്പം ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പുതിയ ഇന്നിങ്സ്

Synopsis

മാക്സ്വെലിനൊപ്പം പല പരിപാടികളിലും അടുത്തിടെ വിനി ഉണ്ടായിരുന്നു. മുമ്പും ഇവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍നിന്നും വിട്ടുനിന്ന മാക്സ്വെലിന് തുണയായതും വിനി തന്നെ.

സിഡ്‌നി: ഗോസിപ്പുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമം. ഇന്ത്യന്‍ വംശജയുമായിട്ടുള്ള വിവാഹ വാര്‍ത്ത പുറത്തുവിട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് മാക്‌സ്‌വെല്‍ വാര്‍ത്ത പുറത്തുവിട്ടു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് ഓസീസ് വെടിക്കെട്ട് താരം പരസ്യമാക്കിയത്. വിവാഹത്തെ സൂചിപ്പിക്കുന്ന രീതിയില്‍ ഒരു മോതിരവും ചിത്രത്തിന് അടികുറിപ്പായി ചേര്‍ത്തിട്ടുണ്ട്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാക്സ്വെലിനൊപ്പം പല പരിപാടികളിലും അടുത്തിടെ വിനി ഉണ്ടായിരുന്നു. മുമ്പും ഇവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍നിന്നും വിട്ടുനിന്ന മാക്സ്വെലിന് തുണയായതും വിനി തന്നെ. രണ്ട് പേരും നേരത്തെതന്നെ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചവരായിരുന്നെങ്കിലും പരസ്യപ്രതികരണം നടത്തിയിരുന്നില്ല.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നിരവധിയാണ്.പാക് താരങ്ങളായ ഷൊയ്ബ് മാലിക്, ഹസന്‍ അലി, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍, ഓസീസ് താരം ഷോണ്‍ ടെയ്റ്റ്, മുന്‍ ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരെല്ലാം ഇന്ത്യക്കാരികളെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്