അസാധ്യം, അപാരം; ഹര്‍ഷലിന്‍റെ സിക്സ് തടഞ്ഞ മാക്സ്‌വെല്ലിന്‍റെ ഫീല്‍ഡിംഗ് കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം

Published : Sep 20, 2022, 09:06 PM IST
അസാധ്യം, അപാരം; ഹര്‍ഷലിന്‍റെ സിക്സ് തടഞ്ഞ മാക്സ്‌വെല്ലിന്‍റെ ഫീല്‍ഡിംഗ് കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം

Synopsis

നേരിട്ട രണ്ടാം പന്ത് ലോം ഓണിന് മുകളിലൂടെ പറത്തിയ ഹര്‍ഷല്‍ സിക്സ് എന്നുറപ്പിച്ച് ക്രീസില്‍ നിന്ന് അനങ്ങിയില്ല. എന്നാല്‍ ബൗണ്ടറില്‍ ഗ്ലെന്‍ മാക്സ്‌വെല്‍ സിക്സിലേക്ക് പോയ പന്ത് പറന്നു പിടിച്ച് വായുവില്‍ വെച്ചുതന്നെ ഗ്രൗണ്ടിലേക്ക് എറിഞ്ഞ് അഞ്ച് റണ്‍സ് സേവ് ചെയ്തു.

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കെ എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യ20 ഓവറില്‍ 208 റണ്‍സെന്ന വമ്പന്‍ സ്കോറിലേക്ക് എത്തി. ഇന്നിംഗ്സിലെ അവസാന മൂന്ന് പന്തും സിക്സിന് പറത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ 200 കടത്തിയത്. രാഹുലിന്‍റെയും സൂര്യുയുടെയും ഹാര്‍ദ്ദിക്കിന്‍റെയും മിന്നലടികള്‍ക്കൊപ്പം ആരാധകര്‍ കണ്ണുതള്ളി ഇരുന്നുപോയൊരു നിമിഷമുണ്ടായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സില്‍.

പത്തൊമ്പതാം ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ  നഥാന്‍ എല്ലിസ് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും പിന്നീട് ക്രീസിലെത്തിയ ഹര്‍ഷല്‍ പട്ടേല്‍ നേരിട്ട ആദ്യ പന്ത് തന്നെ വിരാട് കോലിയുടെ കവര്‍ ഡ്രൈവിന് അനുസ്മരിപ്പിച്ച് ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്.

രാഹുല്‍ തുടങ്ങി, സൂര്യ പിന്തുണച്ചു, ഹാര്‍ദിക്ക് ഓസീസിനെ തരിപ്പണമാക്കി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

നേരിട്ട രണ്ടാം പന്ത് ലോം ഓണിന് മുകളിലൂടെ പറത്തിയ ഹര്‍ഷല്‍ സിക്സ് എന്നുറപ്പിച്ച് ക്രീസില്‍ നിന്ന് അനങ്ങിയില്ല. എന്നാല്‍ ബൗണ്ടറില്‍ ഗ്ലെന്‍ മാക്സ്‌വെല്‍ സിക്സിലേക്ക് പോയ പന്ത് പറന്നു പിടിച്ച് വായുവില്‍ വെച്ചുതന്നെ ഗ്രൗണ്ടിലേക്ക് എറിഞ്ഞ് അഞ്ച് റണ്‍സ് സേവ് ചെയ്തു.

സിക്സെന്നുറപ്പിച്ച ഷോട്ട് മാക്സ്‌വെല്‍ തടുത്തിട്ടത് കണ്ട് ആരാധകരെപോലെ ഹര്‍ഷലും അവിശ്വസനീയതയോടെ നിന്നു. ഗുരുത്വാകര്‍ഷണത്തെപ്പോലും വെല്ലുവിളിക്കുന്ന രക്ഷപ്പെടുത്തല്‍ എന്നായിരുന്നു മാക്സിയുടെ കിടിലന്‍ സേവിനെ ആരാധകര്‍ വിശേഷിപ്പിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും(30 പന്തില്‍ 71*) കെ എല്‍ രാഹുലിന്‍റെയും(35 പന്തില്‍ 55), സൂര്യകുമാര്‍ യാദവിന്‍റെയും(25 പന്തില്‍ 46) വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സടിച്ചു. വിരാട് കോലിയും(2), ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(11) നിരാശപ്പെടുത്തിയപ്പോള്‍ ദിനേശ്  കാര്‍ത്തിക്കിനും(6) ഫിനിഷറെന്ന നിലയില്‍ തിളങ്ങാനായില്ല.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര