കോടികളെറിഞ്ഞു, മാക്‌സ്‌വെല്‍ ഇനി കോലിക്കും എബിഡിക്കുമൊപ്പം; ഷാക്കിബ് കൊല്‍ക്കത്തയില്‍

By Web TeamFirst Published Feb 18, 2021, 3:58 PM IST
Highlights

ആര്‍സിബി നാല് കോടി വില പറഞ്ഞപ്പോല്‍ രാജസ്ഥാനും കെകെആറും പിന്മാറി. 13.5 കോടിവരെ സിഎസ്‌കെ പോയെങ്കിലും 14.25ന് ആര്‍സിബി ഉറപ്പിക്കുകയായിരുന്നു.

ചെന്നൈ: ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വരുന്ന ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കും. താരലേലത്തില്‍ 14.25 കോടി രൂപയ്ക്കാണ് മാക്‌സ്‌വെല്ലിനെ ആര്‍സിബി സ്വന്തമാക്കിയത്. ഇതോടെ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, മാക്‌സ്‌വെല്‍ എന്നിവരുടെ പ്രകടനം ഒരു ജേഴ്‌സിയില്‍ ആരാധകര്‍ക്ക് കാണാനാവും. 

The bidding war for Glenn Maxwell is real! Up past $2million AUD now. live: https://t.co/uiXv7T3T8T pic.twitter.com/gh7BqPnvSD

— cricket.com.au (@cricketcomau)

രണ്ട് കോടിയായിരുന്നു മാക്‌സ്‌വെല്ലിന്റെ അടിസ്ഥാന വില. ആദ്യ ഘട്ടത്തില്‍ ആര്‍സിബിക്കൊപ്പം രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവരാണ് മാക്‌സിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നത്. പിന്നീട് ആര്‍സിബി, സിഎസ്‌കെ തമ്മിലായി മത്സരം. എന്നാല്‍ ആര്‍സിബി നാല് കോടി വില പറഞ്ഞപ്പോല്‍ രാജസ്ഥാനും കെകെആറും പിന്മാറി. 13.5 കോടിവരെ സിഎസ്‌കെ പോയെങ്കിലും 14.25ന് ആര്‍സിബി ഉറപ്പിക്കുകയായിരുന്നു.

അതേസമയം ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ കെകെആറിന് വേണ്ടി കളിക്കും. 3.2 കോടി രൂപയ്ക്കാണ് ഷാക്കിബ് തന്റെ പഴയ ഫ്രാഞ്ചൈസിലെത്തിയത്. കെകെആറിനൊപ്പം പഞ്ചാബും താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നു. എന്നാല്‍ കെകെആര്‍ ഉറച്ചുനിന്നു.

അതേസമയം കേദാര്‍ ജാദവ്, അലക്‌സ് ഹെയ്ല്‍സ്, ആരോണ്‍ ഫിഞ്ച്, ജേസണ്‍ റോയ്, കരുണ്‍ നായര്‍ എന്നിവരെ ആദ്യഘട്ട ലേലത്തില്‍ ആരും വിളിച്ചില്ല.

click me!