'ഒരാള്‍, എന്നാല്‍ രണ്ട് താരങ്ങളുടെ ഗുണം ചെയ്യും'; ഇന്ത്യന്‍ യുവ ക്രിക്കറ്ററെ പുകഴ്ത്തി ഗ്ലെന്‍ മഗ്രാത്ത്

Published : Aug 02, 2022, 05:50 PM IST
'ഒരാള്‍, എന്നാല്‍ രണ്ട് താരങ്ങളുടെ ഗുണം ചെയ്യും'; ഇന്ത്യന്‍ യുവ ക്രിക്കറ്ററെ പുകഴ്ത്തി ഗ്ലെന്‍ മഗ്രാത്ത്

Synopsis

ഏകദിന ക്രിക്കറ്റ് നിര്‍ത്തലാക്കണമെന്ന് അടുത്തകാലത്ത് മുന്‍ പാകിസ്ഥാന്‍ താരം വസിം അക്രം അഭിപ്രായപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ഏകദിന ക്രിക്കറ്റ് കൂടുതല്‍ രസകരമാക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു.

മെല്‍ബണ്‍: മാച്ച് വിന്നര്‍മാരുടെ സംഘമാണ് ഇന്ത്യന്‍ ടീം (Team India). രണ്ടാംനിര ടീമിനെ ഇറക്കിയാല്‍ പോലും എതിരാളികളെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ദീപക് ഹൂഡ (Deepak Hooda), റിതുരാജ് ഗെയ്കാദ്, അര്‍ഷ്ദീപ് സിംഗ് (Arshdeep Singh) എന്നിവരെല്ലാം ബുദ്ധിമുട്ടിയാണ് ടീമിലെത്തിയത്. രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയര്‍ താരങ്ങളും ടീമില്‍ തുടരുന്നുണ്ട്. 2023 ലോകകപ്പിനും ഇവരുണ്ടാകുമെന്നതില്‍ സംശയമില്ല.

ടീമിനെ ബാലന്‍സ് ചെയ്തുനിര്‍ത്തുന്ന മറ്റൊരു താരം ഹാര്‍ദിക് പാണ്ഡ്യയാണ്. ഇപ്പോള്‍ ഹാര്‍ദിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഹാര്‍ദിക്കെന്നാണ് മഗ്രാത്ത് പറയുന്നത്. ''ഹാര്‍ദിക് പാണ്ഡ്യ ആത്മവിശ്വാസത്തോടെ കളിക്കുന്ന താരമാണ്. ക്രിക്കറ്റിന് ആവശ്യമുള്ളതും ഇതുതന്നെ. നന്നായി പന്തെറിയുന്ന ദിവസങ്ങളില്‍ അതുപോലെ ബാറ്റ് ചെയ്യാനും ഹാര്‍ദിക്കിന് സാധിക്കുന്നുണ്ട്. ഏതൊരു ടീമും ആഗ്രഹിക്കുന്ന താരമാണ് ഹാര്‍ദിക്. ബുദ്ധിയോടെ പന്തെറിയുന്ന താരമാണ് ഹാര്‍ദിക്.'' മഗ്രാത്ത് പറഞ്ഞു.

17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട്, പാകിസ്ഥാന്‍ പര്യടനത്തിന്; ഏഴ് ടി20 മത്സരങ്ങള്‍ കളിക്കും

ഏകദിന ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ചും മഗ്രാത് സംസാരിച്ചു. ''എനിക്ക് ടെസ്റ്റാണ് താല്‍പര്യം. ടെസ്റ്റ് സംരക്ഷിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റും ആവേശകരമാണ്. ഭാവിയില്‍ ഏകദിന ക്രിക്കറ്റിന് എന്ത് സംഭവിക്കുമെന്നുള്ളത് ആകാംക്ഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്. കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരും.'' മഗ്രാത്ത്് പറഞ്ഞു.

ഏകദിന ക്രിക്കറ്റ് നിര്‍ത്തലാക്കണമെന്ന് അടുത്തകാലത്ത് മുന്‍ പാകിസ്ഥാന്‍ താരം വസിം അക്രം അഭിപ്രായപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ഏകദിന ക്രിക്കറ്റ് കൂടുതല്‍ രസകരമാക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. 40 ഓവറാക്കി വെട്ടിചുരുക്കണമെന്നാണ് ശാസ്ത്രി നിര്‍ദേശിക്കുന്നത്. ശാസ്ത്രി വിശദീകരിക്കുന്നതിങ്ങനെ... ''1983-ല്‍ ഞങ്ങള്‍ ലോകകപ്പ് നേടുമ്പോള്‍ 60 ഓവര്‍ മത്സരമായിരുന്നു. ഏകദിന ക്രിക്കറ്റ് തുടങ്ങുന്നത് തന്നെ 60 ഓവറിലാണ്. പിന്നീട് 60 ഓവര്‍ കുറച്ചുകൂടി ദൈര്‍ഘ്യമേറിയതാണെന്ന് തോന്നിയിരുന്നു. 20 മുതല്‍ 40 വരെയുള്ള ഓവറുകള്‍ മടുപ്പിക്കുന്നതായി തോന്നി. 

ഒന്നല്ല, മൂന്ന് പേര്‍! അര്‍ഷ്‌ദീപ് 'കുമ്പിടിയാ കുമ്പിടി' എന്ന് ആരാധകര്‍; ട്രോളും പൊട്ടിച്ചിരിയും

അങ്ങനെയാണ് 50 ഓവറാക്കി ചുരുക്കുന്നത്. അതുകൊണ്ടുതന്നെ മത്സരത്തിന്റെ ദൈര്‍ഘ്യം കുറക്കുന്നത് ഒരു തരത്തിലും ദോഷം ചെയ്യില്ല. എന്തുകൊണ്ടിപ്പോള്‍ അത് 50-ല്‍ നിന്ന് 40 ആക്കിക്കൂടാ? മുന്നോട്ട് ചിന്തിക്കുകയാണ് വേണ്ടത്. സംഘാടകര്‍ തിനെ കുറിച്ച് കാര്യമായി ചിന്തിക്കണം.'' ശാസ്ത്രി പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്