ഗ്ലെന്‍ മക്‌ഗ്രാത്തിന്‍റെ വീടിനുള്ളിൽ അക്രമണോത്സുകനായി പെരുമ്പാമ്പ്; വിളിക്കാതെ എത്തിയ വിരുന്നുകാരനോട് ചെയ്തത്

Published : Sep 08, 2023, 04:31 PM IST
ഗ്ലെന്‍ മക്‌ഗ്രാത്തിന്‍റെ വീടിനുള്ളിൽ അക്രമണോത്സുകനായി പെരുമ്പാമ്പ്; വിളിക്കാതെ എത്തിയ വിരുന്നുകാരനോട് ചെയ്തത്

Synopsis

മക്‌ഗ്രാത്ത് തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇതിന്‍റെ വീഡിയോ പങ്കുവെക്കുകയും ചെയ്തു. വീടിനുള്ളില്‍ ശബ്ദം കേട്ടിടത്തേക്ക് കൈയിലൊരു മോപ്പുമായി നടന്നു പോകുന്ന മക്‌ഗ്രാത്ത് പെരുമ്പാമ്പിന്‍റെ തലഭാഗം മോപ്പ് വെച്ച് അമര്‍ത്തിയശേഷം വാലില്‍ പിടിച്ചുയര്‍ത്തി. പിന്നീട് വാതില്‍ തുറന്ന് അതിന് സുരക്ഷിതമായി പുറത്തേക്ക് വിടുകയായിരുന്നു.

സിഡ്നി: കളിക്കുന്ന കാലത്ത് ബാറ്റര്‍മാരെ തന്‍റെ കൃത്യതകൊണ്ട് അമ്പരപ്പിച്ച ബൗളറാണ് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. അതേ കൃത്യത തന്‍റെ ജീവിതതത്തില്‍ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കുകയാണ് മക്‌ഗ്രാത്ത് ഇപ്പോള്‍. വീടിനുള്ളില്‍ കയറിയ പെരുമ്പാമ്പിനെ ബാറ്ററെ ഔട്ട് സ്വിംഗറില്‍ കുടുക്കുന്ന കൃത്യതയോടെയാണ് മക്‌ഗ്രാത്ത് പിടിച്ച് പുറത്താക്കിയത്.

മക്‌ഗ്രാത്ത് തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇതിന്‍റെ വീഡിയോ പങ്കുവെക്കുകയും ചെയ്തു. വീടിനുള്ളില്‍ ശബ്ദം കേട്ടിടത്തേക്ക് കൈയിലൊരു മോപ്പുമായി നടന്നു പോകുന്ന മക്‌ഗ്രാത്ത് പെരുമ്പാമ്പിന്‍റെ തലഭാഗം മോപ്പ് വെച്ച് അമര്‍ത്തിയശേഷം വാലില്‍ പിടിച്ചുയര്‍ത്തി. പിന്നീട് വാതില്‍ തുറന്ന് അതിന് സുരക്ഷിതമായി പുറത്തേക്ക് വിടുകയായിരുന്നു.

ഓസ്ട്രേലിയന്‍ ടീം തുടര്‍ച്ചയായി മൂന്ന് ഏകദിന ലോകകപ്പുകള്‍ ജയിച്ചപ്പോഴും അതില്‍ മക്‌ഗ്രാത്ത് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 1999ലും 2003ലും 2007ലും ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്ന മക്‌ഗ്രാത്ത് 2003ലെ ലോകകപ്പ് ഫൈനലില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നിര്‍ണായക വിക്കറ്റെടുത്ത് ഇന്ത്യയുടെ തോല്‍വി ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ആരായാലും കുഴപ്പമില്ല! പന്തെറിയാൻ അറിയാമോ? നെതര്‍ലന്‍ഡ്സ് ലോകകപ്പ് ടീമിന്‍റെ വമ്പന്‍ ഓഫർ, യോഗ്യതകൾ ഇങ്ങനെ

പേസര്‍ പാറ്റ് കമിന്‍സിന്‍റെ നേതൃത്വത്തിലാണ് ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ഓസ്ട്രേലിയ എത്തുന്നത്. സീനിയര്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്സ്‌വെല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം ടീമില്‍ ഇടം നേടിയപ്പോള്‍ മാര്‍നസ് ലാബുഷെയ്ന് ടീമില്‍ ഇടം നേടാനായിരുന്നില്ല.

ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, സീൻ ആബട്ട്, ആഷ്ടൺ അഗർ, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, മിച്ച് മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാമ്പ , മിച്ചൽ സ്റ്റാർക്ക്.

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി