കളി ഇന്ത്യയോട് വേണ്ട, ബഹിഷ്കരണ നാടകത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടുന്നു; ഒരു രാജ്യം പോലും ഒപ്പമില്ലെന്ന് റിപ്പോര്‍ട്ട്

Published : Feb 03, 2026, 02:09 PM IST
 Mohsin Naqvi

Synopsis

പാക് സർക്കാർ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതല്ലാതെ ബഹിഷ്‌കരണത്തെക്കുറിച്ച് ഐസിസിയുമായി ഔദ്യോഗികമായി ബന്ധപ്പെടാൻ പിസിബി ഇതുവരെ തയ്യാറായിട്ടില്ല.

ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍റെ നീക്കം പാളിയതായി റിപ്പോർട്ട്. മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ തേടി പാക് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) അനൗപചാരിക ചർച്ചകൾ നടത്തിയെങ്കിലും ഒരു ബോർഡ് പോലും പാകിസ്ഥാനെ പിന്തുണച്ച് രംഗത്തുവരാന്‍ തയ്യാറായില്ല. ഇതോടെ ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാൻ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാമെന്ന് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പാക് സർക്കാർ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതല്ലാതെ ബഹിഷ്‌കരണത്തെക്കുറിച്ച് ഐസിസിയുമായി ഔദ്യോഗികമായി ബന്ധപ്പെടാൻ പിസിബി ഇതുവരെ തയ്യാറായിട്ടില്ല. ഔദ്യോഗികമായ ആശയവിനിമയത്തിന്‍റെ അഭാവവും പിസിബിയെ കൂടുതൽ ഒറ്റപ്പെടുത്താന്‍ കാരണമായെന്നും വിലയിരുത്തലുണ്ട്.

ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത് എന്നാണ് പാകിസ്ഥാൻ അവകാശപ്പെട്ടത്. എന്നാൽ ഈ വാദത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മറ്റ് ക്രിക്കറ്റ് ബോർഡുകൾ തുറന്നടിച്ചു. ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന പാകിസ്ഥാന്‍റെ വാദം, ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത ഒരു പ്രതിസന്ധി മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കാണുന്നത്.

പാകിസ്ഥാന്‍റെ ഈ നീക്കത്തിന് പിന്നിലെ ഉദ്ദേശശുദ്ധിയെയും വൈരുദ്ധ്യങ്ങളും മറ്റ് അംഗ ബോർഡുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈയിടെ നടന്ന അണ്ടർ-19 ലോകകപ്പിൽ യാതൊരു പ്രതിഷേധമോ ബഹിഷ്‌കരണ ഭീഷണിയോ ഇല്ലാതെ പാകിസ്ഥാൻ യുവ ടീം ഇന്ത്യയ്‌ക്കെതിരെ കളിച്ചിരുന്നു.ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കുന്നത് നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണെന്നും ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വരാൻ പറഞ്ഞ സുരക്ഷാ പ്രശ്നങ്ങൾ ശ്രീലങ്കയിലെ മത്സരത്തിന് ബാധകമല്ലെന്നും മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ നിലപാടെടുത്തു.

ഐസിസിയുടെ ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് പോയാൽ പാകിസ്ഥാന്‍ ക്രിക്കറ്റ് സാമ്പത്തികമായി തകരും. ഏകദേശം 38 മില്യൺ ഡോളറിൽ (300 കോടിയിലധികം രൂപ) പാക് ക്രിക്കറ്റ് ബോര്‍ഡ് പിഴ ഒടുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചാല്‍ പാകിസ്ഥാന് ലോകകപ്പ് പോയിന്‍റുകൾ നഷ്ടമാകും. ഭാവി ടൂർണമെന്‍റുകളിൽ നിന്ന് വിലക്കും നേരിടാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫെബ്രുവരി 15 ന് ബാങ്കോക്കില്‍ ഇന്ത്യ-പാക് പോരാട്ടം ഉറപ്പിച്ചു; ലോകകപ്പിലല്ല ഏഷ്യാ കപ്പിൽ, മുഖാമുഖം വരുന്നത് വനിതാ ടീം
ടി20 ലോകകപ്പ് ചരിത്രത്തിലെ 'ആമവേഗ'മുള്ള സെഞ്ചുറികള്‍