
മുംബൈ: ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരാധര്‍ എന്നും കാണാന്‍ കൊതിക്കുന്ന പോരാട്ടമായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും(Sachin Tendulkar) ഷെയ്ന്‍ വോണിന്‍റെയും(Shane Warne). ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് രണ്ട് ഇതിഹാസ താരങ്ങളുടെ ഏറ്റു മുട്ടല്‍ മാത്രമായിരുന്നില്ല ആരാധകര്‍ക്ക്. ഷാര്‍ജയില്‍ സച്ചിന്‍ ഫ്രണ്ട് ഫൂട്ടിലിറങ്ങിവന്ന് തന്‍റെ തലക്ക് മുകളിലൂടെ സിക്സ് പറത്തുന്നത് സ്വപ്നം കണ്ട് താന്‍ ഞെട്ടി ഉണര്‍ന്നിട്ടുണ്ടെന്ന് ഒരിക്കല്‍ വോണ്‍ പറഞ്ഞിട്ടുണ്ട്.
പരസ്പരമുള്ള പോരാട്ടങ്ങളില്‍ എക്കാലത്തും സച്ചിനായിരുന്നു ആധിപത്യമെങ്കിലും കളിക്കളത്തിലെ പോരാട്ടം ഒരിക്കലും ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് തടസമായിരുന്നില്ല. ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. വോണുമൊത്തുള്ള നിമിഷങ്ങളെ ഓര്‍ത്തെടുത്താണ് സച്ചിന്‍ ഇതിഹാസ താരത്തിന് ആദരമര്‍പ്പിച്ചത്.
മിസ് യു വോണി, നിങ്ങള്‍ ചുറ്റുമുണ്ടായിരുന്നപ്പോള്‍ ഗ്രൗണ്ടിലും പുറത്തും വിരസമായ ഒരു നിമിഷം പോലുമില്ലായിരുന്നു. കളിക്കളത്തിലെ പരസ്പരമുള്ള ഏറ്റുമുട്ടലുകളും കളിക്കളത്തിന് പുറത്തെ പോര്‍വിളികളും എക്കാലത്തും ആസ്വദിച്ചിരുന്നു. നിങ്ങളുടെ മനസില്‍ ഇന്ത്യക്ക് എക്കാലത്തും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അതുപോലെ ഇന്ത്യക്കാര്‍ക്കും നിങ്ങളെന്നും സ്പെഷല്‍ ആയിരിക്കും. വളരെ നേരത്തേ പോയി...എന്നായിരുന്നു സച്ചിന്‍റെ അനുസ്മരണം.
ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയും വോണിനെ അനുസ്മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!