Shane Warne passes away: അവിശ്വസനീയം, വോണിന്‍റെ മരണവാര്‍ത്തയില്‍ ഞെട്ടല്‍ മാറാതെ ക്രിക്കറ്റ് ലോകം

Published : Mar 04, 2022, 08:02 PM IST
Shane Warne passes away: അവിശ്വസനീയം, വോണിന്‍റെ മരണവാര്‍ത്തയില്‍ ഞെട്ടല്‍ മാറാതെ ക്രിക്കറ്റ് ലോകം

Synopsis

വിശ്വസനിക്കാവുന്നില്ലെയായിരുന്നു വോണിന്‍റെ മരണ വാര്‍ത്തയോട് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെ പ്രതികരണം.

സിഡ്നി: ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ(Shane Warne) അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഹൃദയാഘാതമാണ് വോണിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തായ്‌ലന്‍ഡില്‍വെച്ചാണ് 52കാരനായ വോണിന്‍റെ മരണം സംഭവിച്ചത്.

വിശ്വസനിക്കാവുന്നില്ലെയായിരുന്നു വോണിന്‍റെ മരണ വാര്‍ത്തയോട് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെ പ്രതികരണം. സ്പിന്‍ ബൗളിംഗിനെ ഇത്രമാത്രം അനായാസമാക്കിയ വോണ്‍ ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ സ്റ്റാറാണെന്നും സെവാഗ് പറഞ്ഞു.

തകര്‍ത്തു കളയുന്ന വാര്‍ത്ത, വോണിന്‍റെ മരണവാര്‍ത്ത കേട്ടതിന്‍റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ലെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍ പറഞ്ഞു.

ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖരാണ് വോണിന്‍റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും
ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി