
കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മികച്ച തുടക്കം. കാര്‍ഡിഫ്, സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (26) വിരാട് കോലി (35) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (31) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ടീമിലിടം നേടി.
ഒന്നാം വിക്കറ്റില്‍ 44 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഗില്‍ മടങ്ങിയത്. ഗസ് അറ്റ്കിന്‍സണിന്റെ പന്തില്‍ ബെന്‍ ഡക്കറ്റിന് ക്യാച്ച് നല്‍കുകയായിരുന്നു ഗില്‍. ആറ് ബൗണ്ടറികള്‍ ഉള്‍പ്പടെുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ രോഹിത് - കോലി സഖ്യം ഇതുവരെ 59 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇംഗ്ലണ്ട്: ബെന്‍ ഡക്കറ്റ്, ജേക്കബ് ബെഥേല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, വില്‍ ജാക്‌സ്, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്.
ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!