'ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട്'; ഷഹീൻ അഫ്രീദിക്കും റിസ്‌വാനുമെതിരെ വാർത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് ഡേവിഡ് വാർണർ

Published : Mar 26, 2026, 11:06 AM IST
David Warner

Synopsis

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വാർണർ മറുപടി നൽകിക്കൊണ്ടിരിക്കെ, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ എന്നിവർ പരസ്പരം സംസാരിക്കുകയും ചിരിക്കുകയും ചെയ്തതാണ് വാർണറെ ചൊടിപ്പിച്ചത്.

ലാഹോർ: പാകിസ്ഥാൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ വാർത്താസമ്മേളനത്തിൽ പാക് താരങ്ങളായ ഷഹീന്‍ അഫ്രീദിക്കും മുഹമ്മദ് റിസ്‌വാനുമെതിരെ ദേഷ്യപ്പെട്ട് കറാച്ചി കിംഗ്‌സ് നായകനും ഓസ്ട്രേലിയന്‍ താരവുമായ ഡേവിഡ് വാര്‍ണര്‍. ബുധനാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു നാടകീയ സംഭവം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വാർണർ മറുപടി നൽകിക്കൊണ്ടിരിക്കെ, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ എന്നിവർ പരസ്പരം സംസാരിക്കുകയും ചിരിക്കുകയും ചെയ്തതാണ് വാർണറെ ചൊടിപ്പിച്ചത്.

താൻ സംസാരിക്കുമ്പോൾ സഹതാരങ്ങള്‍ കാണിച്ച അച്ചടക്കമില്ലായ്മയിൽ അസ്വസ്ഥനായ വാർണർ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷമ ചോദിച്ചുകൊണ്ട്, എന്താണ് പ്രശ്നം സുഹൃത്തുക്കളേ? ക്ഷമിക്കണം, ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട് എന്ന് കളിയാക്കി. വാർണറുടെ ഈ പരിഹാസം പാക് താരങ്ങളെയും വേദിയിലുണ്ടായിരുന്ന മറ്റുള്ളവരെയും ഒരുപോലെ അമ്പരപ്പിച്ചു. ഇതിന്‍റെ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

 

ഇത്തവണ കറാച്ചി കിംഗ്‌സിന്റെ നായകനായാണ് 39-കാരനായ വാർണർ എത്തുന്നത്. കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 368 റൺസ് അടിച്ചുകൂട്ടിയ വാർണർക്ക് കീഴിൽ ടീം എലിമിനേറ്റർ വരെ എത്തിയിരുന്നു. ഇത്തവണ കന്നി കിരീടം ലക്ഷ്യമിട്ടാണ് വാർണറും സംഘവും ഇറങ്ങുന്നത്.

 

ഡേവിഡ് വാർണർ, സൽമാൻ അലി ആഗ, ആദം സാംപ, മോയിൻ അലി, അസം ഖാൻ, ഹസൻ അലി, ഖുഷ്ദിൽ ഷാ തുടങ്ങിയ വമ്പൻ താരങ്ങളാണ് കറാച്ചി കിംഗ്സ് ടീമിലുള്ളത്. പാകിസ്ഥാൻ ടി20 നായകൻ സൽമാൻ അലി ആഗയെ 5.85 കോടി രൂപയ്ക്കാണ് കറാച്ചി ലേലത്തിൽ സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്സിന് പുതിയ ഓപ്പണിംഗ് സഖ്യം; വെളിപ്പെടുത്തലുമായി നായകൻ റുതുരാജ് ഗെയ്‌ക്‌വാദ്
'നീയാരാണ് ഇത് പറയാൻ'?; അർജുൻ ടെൻഡുൽക്കറെ പരിഹസിച്ച അശ്വിനെതിരെ പൊട്ടിത്തെറിച്ച് യോഗ്‌രാജ് സിംഗ്