
ലണ്ടന്‍: മൂന്ന് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡിനെ (New Zealand) തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ഈ സാഹചര്യത്തിലാണ് ആതിഥേയര്‍ ഇന്ത്യക്കെതിരെ അവസാന ടെസ്റ്റിനിറങ്ങുന്നത്. കഴിഞ്ഞവര്‍ഷം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ടെസ്റ്റിലാണ് ഇരുവരും കൡക്കുക. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. പുതിയ ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് (Ben Stokes), പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ കീഴിലിറങ്ങന്ന ഇംഗ്ലണ്ട് പരമ്പര സമനിലയാക്കാനാണ് ശ്രമിക്കുക.
എഡ്ബാസ്റ്റണിലാണ് ടെസ്റ്റ് നടക്കേണ്ടത്. നിര്‍ണായക ടെസ്റ്റില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഗ്രെയിം സ്വാന്‍. ഇംഗ്ലണ്ടിന് തന്നെയാണ് മുന്‍തൂക്കമെന്നാണ് സ്വാന്‍ പറയുന്നത്. ''ഇന്ത്യ ഒരേയൊരു സന്നാഹമത്സരം മാത്രമാണ് കളിച്ചത്. തണുപ്പന്‍ മട്ടിലായിരിക്കും ഇന്ത്യ ഇറങ്ങുന്നത്. കെ എല്‍ രാഹുലിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മത്സരം നഷ്ടമാവാന്‍ സാധ്യതയുണ്ട്. തീര്‍ച്ചയായും ഇതൊക്കെ വലിയ പോരായ്മയാണ്. എന്നാല്‍ മറുവശത്ത് ഇംഗ്ലണ്ട് ആത്മവിശ്വാസത്തിന്റെ മുകളിലാണ്. ന്യൂസിലന്‍ഡിനെ മുന്ന് ടെസ്റ്റിലും ഇംഗ്ലണ്ട് തോല്‍പ്പിച്ചു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് തന്നെയാണ് മുന്‍തൂക്കമെന്ന് പറയാം.'' സ്വാന്‍ വ്യക്തമാക്കി.
മാത്രമല്ല, ഇന്ത്യക്കുള്ള മുന്നറിയിപ്പും സ്വാന്‍ നല്‍കുന്നുണ്ട്. ''പരിഹരിക്കാവുന്ന ചുരുക്കം ചില പ്രശ്‌നങ്ങള്‍ മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. മികച്ച ഓപ്പണര്‍മാരില്ലെന്നുള്ളത് പോരായ്മയാണ്. എന്നാല്‍ മറ്റുള്ള എല്ലാ മേഖലകളിലും ഇംഗ്ലണ്ട് മികച്ചവരാണ്. കടുത്ത സമ്മര്‍ദ്ദത്തിനിടയിലും ജാക്ക് ലീച്ച് പത്ത് വിക്കറ്റെടുത്തു. മാത്രമല്ല, ജോ റൂട്ട് മികച്ച ഫോമിലാണ്. ഒല്ലി പോപ്പും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നു.'' സ്വാന്‍ വിശദീകരിച്ചു.
അതേസമയം, രോഹിത് കൊവിഡ് ബാധിതനായതോടെ ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിന് നിയന്ത്രണമേര്‍പ്പെടുത്തി ബിസിസിഐ. താരങ്ങള്‍ അനാവശ്യമായി പുറത്ത് പോകരുതെന്നും മറ്റുള്ളവരുമായി ഇടപഴകരുതെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കി. ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹമത്സരത്തിനിടെ ശനിയാഴ്ചയാണ് രോഹിത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന് ഇത്തവണ ബയോബബിളോ മറ്റ് കടുത്ത നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല.
ടീം സജ്ജമാണ്, ചെറിയൊരു ആശങ്ക മാത്രമാണുള്ളത്; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുമ്പ് പരിശീലകന്‍ ദ്രാവിഡ്
ഇതിനിടെയാണ് ഇന്ത്യന്‍ നായകന്‍ കൊവിഡ് ബാധിതനായത്. ഈ പശ്ചത്തലത്തിലാണ് താരങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തില്‍ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 25 റണ്‍സ് നേടിയ താരം റോമന്‍ വോള്‍ക്കറുടെ പന്തില്‍ പുറത്തായി.
പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റര്‍ രോഹിത് ശര്‍മ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!