സഞ്ജു സാംസണ് സുവര്‍ണാവസരം; റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിലെത്താം, സൂപ്പര്‍ എട്ട് കഴിഞ്ഞപ്പോഴും മുന്നില്‍ പാക് താരം

Published : Mar 02, 2026, 08:50 PM IST
Sanju Samson

Synopsis

ടി20 ലോകകപ്പ് റൺവേട്ടക്കാരുടെ പട്ടികയിൽ പാകിസ്ഥാൻ താരം സാഹിബ്‌സാദ ഫർഹാൻ ഒന്നാമത് തുടരുമ്പോൾ, ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവും ഇഷാൻ കിഷനും ആദ്യ പത്തിലുണ്ട്. 

മുംബൈ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാകിസ്ഥാന്‍ താരം സാഹിബ്‌സാദ ഫര്‍ഹാന്‍. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പാകിസ്ഥാന് വേണ്ടി ഈ ലോകകപ്പില്‍ കളിക്കാന്‍ ഫര്‍ഹാന് സാധിക്കില്ല. ഏഴ് മത്സരങ്ങളില്‍ നിന്ന് 383 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. രണ്ടാം സ്ഥാനത്ത് സിംബാബ്‌വെ താരം ബ്രയാന്‍ ബെന്നറ്റ്. ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളായി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണുമുള്ള്. സഞ്ജു സാംസണ്‍ 34-ാം സ്ഥാനത്താണ്. എന്നാല്‍ റാങ്കിംഗ് മെച്ചപ്പെടുത്താനുള്ള അവസരം സഞ്ജുവിനുണ്ട്. ആദ്യ പത്ത് സ്ഥാനങ്ങളും മറ്റു ഇന്ത്യന്‍ താരങ്ങളുടേയും സ്ഥാനം ഇങ്ങനെ...

സാഹിബ്‌സാദ ഫര്‍ഹാന്‍ (പാകിസ്ഥാന്‍)

ഏഴ് മത്സരങ്ങള്‍ (6 ഇന്നിംഗ്‌സുകള്‍) കളിച്ച ഫര്‍ഹാനാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 383 റണ്‍സാണ് താരം നേടിയത്. ശരാശരി 76.60. സ്‌ട്രൈക്ക് റേറ്റ് 160.25. രണ്ട് വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും താരം നേടി. ഒരു ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരവും ഫര്‍ഹാന്‍ ആയിരുന്നു.

ബ്രയാന്‍ ബെന്നറ്റ് (സിംബാബ്‌വെ)

ആറ് മത്സരങ്ങളില്‍ നിന്ന് 292 റണ്‍സാണ് ബെന്നറ്റിന്റെ സമ്പാദ്യം. ഇതില്‍ നാല് തവണ താരം പുറത്തായിട്ടില്ല. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ബെന്നറ്റിന്റെ ഉയര്‍ന്ന സ്‌കോര്‍ 97 റണ്‍സ്. ശരാശരി 146.00. സ്‌ട്രൈക്ക് റേറ്റ് 134.56. സിംബാബ്‌വെ സൂപ്പര്‍ എട്ടില്‍ പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ബെന്നറ്റിന് ഇനി മുന്നേറാന്‍ സാധിക്കില്ല.

എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ മാര്‍ക്രം മൂന്നാം സ്ഥാനത്താണ്. ബെന്നറ്റിനെ മറികടക്കാന്‍ മാര്‍ക്രമിന് അവസരമുണ്ട്. ഏഴ് മത്സരങ്ങള്‍ കളിച്ച താരം 268 റണ്‍സ് നേടി. ദക്ഷിണാഫ്രിക്ക സെമിയില്‍ എത്തി നില്‍ക്കെ ഇനിയും മുന്നേറാന്‍ അവസരമുണ്ട്. പുറത്താവാതെ നേടിയ 86 റണ്‍സാണ് മാര്‍ക്രമിന്റെ ഉയര്‍ന്ന സ്‌കോര്‍. ശരാശരി 53.60. സ്‌ട്രൈക്ക് റേറ്റ് 175.6. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടി.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (വെസ്റ്റ് ഇന്‍ഡീസ്)

ഏഴ് മത്സരങ്ങള്‍ കളിച്ച ഹെറ്റ്‌മെയര്‍ 248 റണ്‍സാണ് നേടിയത്. രണ്ട് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 41.33 ശരാശരിയുള്ള താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 85 റണ്‍സ്. 186.46 സ്‌ട്രൈക്ക് റേറ്റും ഹെറ്റ്‌മെയര്‍ക്കുണ്ട്. എന്നാല്‍ വിന്‍ഡീസ് സൂപ്പര്‍ എട്ടില്‍ പുറത്തായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് ഇനി മുന്നോട്ട് പോകാന്‍ സാധിക്കില്ല.

സൂര്യകുമാര്‍ യാദവ് (ഇന്ത്യ)

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അഞ്ചാം സ്ഥാനത്ത്. ഏഴ് മത്സരങ്ങള്‍ കളിച്ച സൂര്യ 231 റണ്‍സാണ് നേടിയത്. പുറത്താകാതെ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 38.50. സ്‌ട്രൈക്ക് റേറ്റ് 135.88. ഒരു അര്‍ധ സെഞ്ചുറിയും സൂര്യസ്വന്തമാക്കി. ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ സൂര്യക്ക് സ്ഥാനം മെച്ചപ്പെടുത്താനുള്ള അവസരമുണ്ട്.

റ്യാന്‍ റിക്കിള്‍ട്ടണ്‍ (ദക്ഷിണാഫ്രിക്ക)

ആറാം സ്ഥാനത്തുള്ള റിക്കിള്‍ട്ടണ്‍ നേടിയത് ഏഴ് മത്സരങ്ങളില്‍ നിന്ന് 228 റണ്‍സ്. 61 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 38.00. ഒരു അര്‍ധ സെഞ്ചുറിയും റിക്കിള്‍ട്ടണ്‍ നേടിയിരുന്നു. ഇനിയും താരത്തിന് മത്സരങ്ങള്‍ ബാക്കിയുണ്ട്.

ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് റിക്കിള്‍ട്ടണൊപ്പം, ആറാം സ്ഥാനത്തുണ്ട്. ഏഴ് മത്സരങ്ങളില്‍ 228 റണ്‍സ് ബ്രൂക്ക് നേടി. ഉയര്‍ന്ന സ്‌കോര്‍ 100. സെഞ്ചുറിയെ കൂടാതെ ഒരു അര്‍ധ സെഞ്ചുറിയും ബ്രൂക്ക് നേടി. 32.57 ശരാശരിയും ബ്രൂക്കിനുണ്ട്. സെമിയില്‍ ഇന്ത്യക്കെതിരെയാണ് ഇനി ബ്രൂക്കിന്റെ അടുത്ത മത്സരം.

ഇഷാന്‍ കിഷന്‍ (ഇന്ത്യ)

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്ന ഇഷാന്‍ കിഷന്‍ ഫോം നിലനിര്‍ത്താന്‍ പാടുപെടുന്നുണ്ട്. ഏഴ് മത്സരങ്ങള്‍ കളിച്ച ഇടങ്കയ്യന്‍ താരം ഇതുവരെ നേടിയത് 224 റണ്‍സ്. 77 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏഴാം സ്ഥാനത്തുള്ള ഇഷാന് 32.00 ശരാശരിയും 185.12 സ്‌ട്രൈക്ക് റേറ്റുമുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികളും താരം നേടി. ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ സ്ഥാനം മെച്ചപ്പെടുത്തിയേക്കാം.

ഷായ് ഹോപ്പ് (വെസ്റ്റ് ഇന്‍ഡീസ്)

വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ് ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 217 റണ്‍സ്. എട്ടാം സ്ഥാനത്തുള്ള ഹോപ്പിന്റെ ഉയര്‍ന്ന സ്‌കോര്‍ 75 റണ്‍സാണ്. 36.16 ശരാശരിയും 130.72 സ്‌ട്രൈക്ക് റേറ്റും ഹോപ്പിനുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി. എന്നാല്‍ വിന്‍ഡീസിന് ഇനി മത്സരങ്ങള്‍ ബാക്കിയില്ല. വരും ദിവസങ്ങളില്‍ ആദ്യ പത്തില്‍ നിന്ന് തഴയപ്പെട്ടേക്കാം.

ടിം സീഫെര്‍ട്ട് (ന്യൂസിലന്‍ഡ്)

ഏഴ് മത്സരം പൂര്‍ത്തിയാക്കിയ സീഫെര്‍ട്ട് നേടിയത് 216 റണ്‍സ്. പുറത്താവാതെ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആറ് ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കിയ താരത്തിന് 43.20 ശരാശരിയും 157.66 സ്‌ട്രൈക്ക് റേറ്റുമുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള സീഫെര്‍ട്ട് രണ്ട് അര്‍ധ സെഞ്ചുറികളും നേടി. 211 റണ്‍സ് നേടിയ പതും നിസ്സങ്കയാണ് പത്താം സ്ഥാനത്ത്.

സഞ്ജു സാംസണ്‍ (ഇന്ത്യ)

മലയാളി താരം സഞ്ജു സാംസണ്‍ 34-ാം സ്ഥാനത്താണ്. വെറും മൂന്ന് മത്സരങ്ങള്‍ കളിച്ച സഞ്ജു 143 റണ്‍സ് നേടി. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ നേടിയ 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 71.50 ശരാശരിയും 195.89 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഒരു അര്‍ധ സെഞ്ചുറി നേടിയ സഞ്ജു ഒമ്പത് സിക്‌സും 14 ഫോറും പായിച്ചു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച്ച സഞ്ജു ഇറങ്ങും. വിന്‍ഡീസിനെതിരെ പുറത്തെടുത്ത പ്രകടനം പോലെ മറ്റൊന്ന് പുറത്തെടുത്താല്‍ സഞ്ജുവിന് ആദ്യ പത്തിലെത്താനുള്ള വഴിയൊരുങ്ങും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജുവിന്റെ ഫിറ്റ്‌നെസ് സമ്മതിച്ചേ പറ്റൂ, കോലിയെ ഓര്‍മിപ്പിക്കുന്നു'; അവിശ്വസനീയമെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍
'പാകിസ്ഥാന്‍ താരങ്ങള്‍ പിസിബിക്ക് അങ്ങോട്ട് പൈസ കൊടുക്കണം'; ലോകകപ്പ് തോല്‍വിയില്‍ കടുത്ത നടപടികളുമായി ബോര്‍ഡ്