പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി; ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

By Web TeamFirst Published Mar 14, 2020, 8:00 PM IST
Highlights

എം എ ചിദംബരം സ്റ്റേഡിയത്തില്‍ പൂട്ടിയിട്ടിരുന്ന മൂന്ന് ഗ്യാലറി സ്റ്റാന്‍ഡുകളും തുറക്കാന്‍ തീരുമാനമായി. ഇനി സ്റ്റേഡിയം മുഴുവന്‍ കാണികളെ ഉള്‍കൊള്ളിച്ച് മത്സരം കാണാനാവും.

ചെന്നൈ: എം എ ചിദംബരം സ്റ്റേഡിയത്തില്‍ പൂട്ടിയിട്ടിരുന്ന മൂന്ന് ഗ്യാലറി സ്റ്റാന്‍ഡുകളും തുറക്കാന്‍ തീരുമാനമായി. ഇനി സ്റ്റേഡിയം മുഴുവന്‍ കാണികളെ ഉള്‍കൊള്ളിച്ച് മത്സരം കാണാനാവും. കോര്‍പ്പറേഷനും, മദ്രാസ് ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എട്ട് വര്‍ഷമായി സ്റ്റേഡിയത്തിലെ മൂന്ന് സ്റ്റാന്‍ഡുകളും അടഞ്ഞ് കിടക്കുകയായിരുന്നു. മൂന്ന് സ്റ്റാന്‍ഡുകള്‍ കോര്‍പ്പറേഷന്‍ സീല്‍ ചെയ്തതോടെ ഇവിടെ കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയാതെയായി. 

മൂന്ന് സ്റ്റാന്‍ഡുകളിലും 12,000 പേര്‍ക്കാണ് കളികാണാന്‍ സൗകര്യമുള്ളത്. പൂട്ടിയിട്ട സ്റ്റാന്‍ഡുകള്‍ തുറക്കുന്നതോടെ കൂടുതല്‍ കാണികള്‍ക്ക് ചെന്നൈയില്‍ നടക്കുന്ന മത്സരങ്ങള്‍ നേരിട്ട് കാണാന്‍ അവസരം ലഭിക്കും. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യതയിലെത്തിയതോടെ പൂട്ടിയിട്ട സ്റ്റാന്‍ഡുകള്‍ വീണ്ടും തുറക്കുകയായിരുന്നു. 2012ല്‍ പാകിസ്ഥാനെതിരെയാണ് അവസാനമായി ചെന്നൈയില്‍ മുഴുവന്‍ സ്റ്റാന്‍ഡുകളിലും കാണികളെ പ്രവേശിപ്പിച്ച് കൊണ്ടുള്ള മത്സരം നടന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനലിന് വേദിയാവേണ്ടത് ചെന്നൈ ആയിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നം കാരണം സ്റ്റേഡിയത്തെ ഒഴിവാക്കുകയായിരുന്നു. 2016ലെ ടി20 ലോകകപ്പിനും ചിദംബരം സ്റ്റേഡിയത്തെ പരിഗണിച്ചിരുന്നില്ല. 

click me!