
തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവിസ്നിറെ സെഞ്ചുറിയുടെയും ജോണ്‍ കാംപ്‌ബെൽ, ആമിര്‍ ജാംഗോ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിൽ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. 108 പന്തില്‍ 101 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സ് ആണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ജോണ്‍ കാംപ്‌ബെല്‍ 60 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ ആമിര്‍ ജാംഗോ 43 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് വിന്‍ഡീസ് സ്കോര്‍ 350 കടക്കാതെ 300നുള്ളിൽ പിടിച്ചു നിര്‍ത്തിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 19.2 ഓവറില്‍ 135 റണ്‍സെടുത്ത ഗ്രീവ്സ്-കാംപ്‌ബെല്‍ സഖ്യം കൂറ്റൻ സ്കോറിന് അടിത്തറയിട്ടെങ്കിലും മധ്യനിരയില്‍ ആമിര്‍ ജാംഗോക്ക് ഒഴികെ മറ്റാര്‍ക്കും പിന്നീട് പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 10 ഓവറല്‍ 40 റണ്‍സിന് നാലു വിക്കറ്റെടുത്തു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ വിന്‍ഡീസ് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. പ്രസിദ്ധ് കൃഷ്ണക്കൊപ്പം ന്യൂബോള്‍ എറിയാനെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറില്‍ 4 ബൗണ്ടറി അടക്കം 17 റണ്‍സാണ് വിന്‍ഡീസ് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. മറ്റൊരു പേസറായ ഗുര്‍നൂര്‍ ബ്രാറിനെയും വിന്‍ഡീസ് ഓപ്പണര്‍മാര്‍ പ്രഹരിച്ചതോടെ സ്കോര്‍ ബോര്‍ഡ് കുതിച്ചു.പവര്‍ പ്ലേയില്‍ തന്നെ രവീന്ദ്ര ജഡേജയുടെ ആദ്യ ഓവറില്‍ 16 റണ്‍സടിച്ച വിന്‍ഡീസ് പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 85 റണ്‍സിലെത്തി. ഇന്ത്യക്കെതിരായ ഏകദിനങ്ങളില്‍ വിന്‍ഡീസിന്‍റെ മൂന്നാമത്തെ ഉയര്‍ന്ന പവര്‍ പ്ലേ സ്കോറാണിത്.ജസ്റ്റിന്‍ ഗ്രീവ്സ് അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ പതിനാലാം ഓവറില്‍ വിന്‍ഡീസ് 100 കടന്നു.
പതിനേഴാം ഓവറില്‍ ജസ്റ്റിന്‍ കാംപ്‌ബെല്ലും അര്‍ധസെഞ്ചുറി തികച്ചു.ഇരുപതാം ഓവറിലെ രണ്ടാം പന്തില്‍ കാംപ്‌ബെല്ലിനെ പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ച കുല്‍ദീപാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 135 റണ്‍സടിച്ചശേഷമാണ് കാംപ്‌ബെല്‍-ഗ്രീവ്സ് സഖ്യം വേര്‍പിരിഞ്ഞത്. ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വിന്‍ഡീസിന്‍റെ മൂന്നാമത്തെ ഉയര്‍ന്ന ഓപ്പണിംഗ് കട്ടുകെട്ടാണിത്. 1988ൽ ഗ്രീനിഡ്ജ്-സിമൺസ് സഖ്യം നേടിയ 164 റണ്‍സാണ് ഇന്ത്യയില്‍ വിന്‍ഡീസിന്‍റെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട്. 1983ൽ ഗ്രീനിഡ്ജ്-ഹെയ്ന്‍സ് സഖ്യം നേടിയ 149 റണ്‍സാണ് രണ്ടാമത്.
കാംപ്‌ബെല്‍ മടങ്ങിയശേഷം കീസി കാര്‍ട്ടിയും ഗ്രീവ്സും ചേര്‍ന്ന് 41 റണ്‍സ് കൂട്ടുകെട്ടിലൂടെ വിന്‍ഡീസ് സ്കോര്‍ 176 റണ്‍സിലെത്തിച്ചു.കീസി കാര്‍ട്ടിയെ(13) പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണ കൂട്ടുകെട്ട് പൊളിച്ചതോടെ വിന്‍ഡീസ് പതറി. ക്യാപ്റ്റൻ ഷായ് ഹോപ്പ് നന്നായി തുടങ്ങിയെങ്കിലും 11 പന്തില്‍ 12 റണ്‍സെടുത്ത് കുല്‍ദീപിന് മുന്നില്‍ വീണു.104 പന്തില്‍ കന്നി ഏകദിന സെഞ്ചുറി തികച്ച ഗ്രീവ്സിനെ പിന്നാലെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി.108 പന്തില്‍ 101 റണ്‍സെടുത്ത ഗ്രീവ്സ് 12 ബൗണ്ടറികള്‍ നേടി.
Right through the gate 👊
🎥 Prasidh Krishna with a beauty to dismiss Roston Chase 💙
Updates ▶️ https://t.co/O2cs86p4gq#TeamIndia | #INDvWI | @mflone_ pic.twitter.com/tnGrMgA548— BCCI (@BCCI) September 27, 2026
തൊട്ടടുത്ത പന്തില്‍ ജ്യുവല്‍ ആന്‍ഡ്ര്യുവിനെ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈയിലെത്തിച്ച കുല്‍ദീപ് ഹാട്രിക്കിന് അടുത്തെത്തി വിന്‍ഡീസിന്‍റെ നടുവൊടിച്ചു.176-1ൽ നിന്ന് വിന്‍ഡീസ് 198-5ലേക്ക് വീണു.30 മുതല്ഡ 40 ഓവര്‍ വരെയുള്ള 10 ഓവറില്‍ 37 റണ്‍സ് മാത്രമെടുത്ത വിന്‍ഡീസിന് 4 വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് റോസ്റ്റണ്‍ ചേസും ആമിര്‍ ജാംഗോയും ചേര്‍ന്ന് വിന്‍ഡീസിനെ 250 കടത്തി. അവസാന ഓവറുകളില്‍ 7 ഫോറും ഒരു സിക്സുമടക്കം 58 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ആമിർ ജാംഗോ ആണ് വിന്‍ഡീസിനെ 295ൽ എത്തിച്ചത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റെടുത്തു.
Crucial breakthroughs served with a touch of magic ✨
🎥 Watch how Kuldeep Yadav shifted the momentum for #TeamIndia 💙
Updates ▶️ https://t.co/O2cs86p4gq#INDvWI | @mflone_ | @imkuldeep18 pic.twitter.com/nAt1GOrcW2— BCCI (@BCCI) September 27, 2026
നേരത്തെ ടോസ് നേടയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓള്‍ റൗണ്ടര്‍ നമൻ ധിറും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചപ്പോള്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഗില്‍ ഓപ്പണറായി മടങ്ങിയെത്തിയതോടെ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ റുതുരാജ് ഗെയ്ക്‌വാദ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!