ഇന്ത്യ ലോകകപ്പ് നേടുമോ? ജ്യോതിഷി പ്രവചനം ഇങ്ങനെ

Published : Apr 25, 2019, 11:39 AM IST
ഇന്ത്യ ലോകകപ്പ് നേടുമോ? ജ്യോതിഷി പ്രവചനം ഇങ്ങനെ

Synopsis

ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയയോടേറ്റ പരാജയം അല്‍പം വേദനിപ്പിക്കുന്നതാണെങ്കിലും അതിന് മുമ്പ് നീലപ്പട നടത്തിയ മിന്നുന്ന പ്രകടനങ്ങള്‍ ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുമ്പോഴും ആവര്‍ത്തിക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു

മുംബെെ: ഐപിഎല്‍ പൂരത്തിന് ശേഷം നടക്കുന്ന ലോകകപ്പിനായി ഇന്ത്യ ഒന്നാകെ കാത്തിരിക്കുകയാണ്. 2011ന് ശേഷം ലോകകപ്പില്‍ ഇന്ത്യ മുത്തമിടുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയയോടേറ്റ പരാജയം അല്‍പം വേദനിപ്പിക്കുന്നതാണെങ്കിലും അതിന് മുമ്പ് നീലപ്പട നടത്തിയ മിന്നുന്ന പ്രകടനങ്ങള്‍ ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുമ്പോഴും ആവര്‍ത്തിക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.

എന്നാല്‍, മുംബെെ നിവാസിയായ ഒരു ജ്യോതിഷി ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് നടത്തിയ പ്രവചനം ആരാധകരുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകായണിപ്പോള്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ഇന്ത്യ നേടില്ലെന്നാണ് ഗ്രീന്‍സ്റ്റോണ്‍ ലോബോ എന്ന ജ്യോതിഷ വിദഗ്ധന്‍ പ്രവചിച്ചിരിക്കുന്നത്.

2011ലെയും 2015ലെയും ലോകകപ്പ് ആര് നേടുമെന്ന് കൃത്യമായി പ്രവചിച്ച ആളാണ് ലോബോ എന്നതാണ് ആരാധകരുടെ ആശങ്കയ്ക്ക് പിന്നിലുള്ള കാരണം. താരങ്ങള്‍ ജനിച്ച് വര്‍ഷം വച്ച് കണക്ക് കൂട്ടിയാണ് ഇന്ത്യ ലോകകപ്പ് നേടില്ലെന്ന് ലോബോ പറയുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ജനിച്ച വര്‍ഷം 1988 ആണ്.

അതിന് പകരം കോലി 1986ലോ 87ലോ ജനിച്ചിരുന്നെങ്കില്‍ ലോകകപ്പ് നേടാനുള്ള സാധ്യത ഇന്ത്യക്കുണ്ടായിരുന്നു. അതേസമയം, മഹേന്ദ്ര സിംഗ് ധോണി ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും ഇന്ത്യക്ക് സാധ്യതകള്‍ വര്‍ദ്ധിക്കുമായിരുന്നു. ഭാഗ്യ ജാതകമാണ് ധോണിയുടേത്. എന്നാല്‍, ഇപ്പോള്‍ ധോണിക്ക് കഷ്ടകാലമാണ്.

അതിനൊപ്പം രവി ശാസ്ത്രിക്ക് പരിശീലകനായി ലോകകപ്പ് നേടാനുള്ള ഭാഗ്യമില്ലെന്നും ലോബോ പ്രവചിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരേ ഒരു കാര്യം മാത്രമാണ് ലോബോയുടെ പ്രവചനത്തിലുള്ളത്. ലോകകപ്പില്‍ ഇത്തവണയും പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കില്ലത്രേ. കലാശപ്പോര് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകില്ലെന്നും ലോബോ പ്രവചിക്കുന്നുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം