ആന്ദ്രേ റസ്സല്‍, ക്രിസ് ഗെയ്ല്‍... കരുത്തരുടെ നിരയുമായി വിന്‍ഡീസ് ലോകകപ്പിന്

Published : Apr 24, 2019, 11:36 PM ISTUpdated : Apr 24, 2019, 11:37 PM IST
ആന്ദ്രേ റസ്സല്‍, ക്രിസ് ഗെയ്ല്‍... കരുത്തരുടെ നിരയുമായി വിന്‍ഡീസ് ലോകകപ്പിന്

Synopsis

ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസ്സലിനെ ഉള്‍പ്പെടുത്തി ലോകകപ്പ് ക്രിക്കറ്റിനുള്ള വെസ്റ്റ് ഇന്‍ഡീസ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. സുനില്‍ നരെയ്ന്‍, കീറണ്‍ പൊള്ളാര്‍ഡ്, അല്‍സാരി ജോസഫ്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസ്സലിനെ ഉള്‍പ്പെടുത്തി ലോകകപ്പ് ക്രിക്കറ്റിനുള്ള വെസ്റ്റ് ഇന്‍ഡീസ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. സുനില്‍ നരെയ്ന്‍, കീറണ്‍ പൊള്ളാര്‍ഡ്, അല്‍സാരി ജോസഫ്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിക്കുന്ന വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍ ടീമില്‍ ഇടം നേടി.  ജേസണ്‍ ഹോള്‍ഡറാമ് ടീമിനെ നയിക്കുക.

2015ന് ശേഷം ഒരു തവണമാത്രമാണ് റസ്സല്‍ വിന്‍ഡീസിനായി ഏകദിനം കളിച്ചത്. ഗെയ്‌ലിനെ തുണയായത് അടുത്തിടെ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത പ്രകടനവും ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോമുമാണ്. പ്രാഥമിക ടീമില്‍ നിന്ന് പുറത്തായെങ്കിലും സുനില്‍ നരെയ്ന്‍ ടീമിലേക്ക് മടങ്ങിവരാന്‍ സാധ്യതയുണ്ടെന്ന് സെലക്റ്റര്‍മാര്‍ അറിയിച്ചു.

വിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ആേ്രന്ദ റസ്സല്‍, ആഷ്‌ലി നഴ്‌സ്, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ക്രിസ് ഗെയ്ല്‍, ഡാരന്‍ ബ്രാവോ, എവിന്‍ ല്യൂയിസ്, ഫാബിയന്‍ അല്ലന്‍, കെമര്‍ റോച്ച്, ,നിക്കോളാസ് പുറന്‍, ഒഷാനെ തോമസ്, ഷായ് ഹോപ്, ഷാനോന്‍ ഗബ്രിയേല്‍, ഷെല്‍ഡണ്‍ കോട്ട്രല്‍, ഷിംറോണ്‍ ഹെറ്റ്മ്യര്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓറഞ്ച് ക്യാപ് വിരാട് കോലിയുടെ തലയില്‍; സഞ്ജു സാംസണ്‍ ആദ്യ അഞ്ചില്‍ നിന്ന് പുറത്ത്
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി; ഖലീല്‍ അഹമ്മദിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും