ഗ്രെഗ് ബാര്‍ക്ലേ വീണ്ടും ഐസിസി ചെയര്‍മാന്‍

Published : Nov 12, 2022, 01:01 PM IST
ഗ്രെഗ് ബാര്‍ക്ലേ വീണ്ടും ഐസിസി ചെയര്‍മാന്‍

Synopsis

നേരത്തെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പുറത്തായ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിസിസിഐ നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ അടക്കമുള്ളവര്‍ ഗാംഗുലിയെ പിന്തുണക്കാതിരുന്നതോടെ ആ സാധ്യത അടഞ്ഞു.

ദുബായ്: ഐസിസി ചെയര്‍മാനായി ന്യൂസിലന്‍ഡില്‍ നിന്നുള്ള ഗ്രെഗ് ബാര്‍ക്ലേ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.സിംബാബ്‌വെയുടെ തവെംഗ്‌വാ മുഖുലാനി അവസാന നിമിഷം മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെ എതിരില്ലാതെയാണ് ബാര്‍ക്ലേ വീണ്ടും ഐസിസി ചെയര്‍മാനായി തെര‍ഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബാര്‍ക്ലേ ഐസിസി ചെയര്‍മാനാകുന്നത്. ഐസിസി ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകരാമായി കാണുന്നുവെന്ന് ബാര്‍ക്ലേ പറഞ്ഞു.

ഓക്‌ലന്‍ഡില്‍ നിന്നുള്ള അഭിഭാഷകനായ ബാര്‍ക്ലേ 2020 നവംബറിലാണ് ആദ്യമായി ഐസിസി ചെയര്‍മാനാകുന്നത്. മുമ്പ് ന്യൂസിലന്‍ ക്രിക്കറ്റിന്‍റെ ചെയര്‍മാനായിരുന്ന ബാര്‍ക്ലേ 2015ലെ ഏകദിന ലോകകപ്പിന്‍റെ ഡറക്ടറായിരുന്നു. ജൂലൈയില്‍ വീണ്ടും ചെയര്‍മാനാവാനുള്ള ആഗ്രഹം ബാര്‍ക്ലേ പരസ്യമാക്കിയിരുന്നു. ഐസിസിയില്‍ വലിയ സ്വാധീനമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ആരും മത്സരിക്കാനില്ലാതിരുന്നതോടെ ബാര്‍ക്ലേ തന്നെ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു.

ഐപിഎല്‍ ലേലം അടുത്തമാസം കൊച്ചിയില്‍

നേരത്തെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പുറത്തായ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിസിസിഐ നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ അടക്കമുള്ളവര്‍ ഗാംഗുലിയെ പിന്തുണക്കാതിരുന്നതോടെ ആ സാധ്യത അടഞ്ഞു.

ബിസിസിഐ പ്രസി‍സഡന്‍റ് സ്ഥാനത്തു നിന്ന് പുറത്തായ സൗരവ് ഗാംഗുലിക്ക് ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിലവില്‍ വഹിച്ചിരുന്ന പദവിയില്‍ നിന്നുള്ള തരംതാഴ്ത്തലാണെന്ന് തിരിച്ചറിഞ്ഞ് ഗാംഗുലി നിരസിക്കുകയായിരുന്നു. ഗാംഗുലിക്ക് പകരം മുന്‍ ഇന്ത്യന്‍ താരമായ സ്റ്റുവര്‍ട്ട് ബിന്നിയാണ് ബിസിസിഐ പ്രസിഡന്‍റായത്. ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ബിസിസിഐ ട്രഷറായിരുന്ന അരുണ്‍ ധുമാല്‍ ഐപിഎല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവ് ആശിഷ് ഷേലാറാണ് ബിസിസിഐയുടെ പുതിയ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരും, തുറന്നടിച്ച് മന്ത്രി വി ശിവന്‍കുട്ടി

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്
റിവ്യു എടുക്കാന്‍ രാഹുലിനോട് കെഞ്ചി കുല്‍ദീപ്, ചിരിയടക്കാനാവാതെ തിരിച്ചയച്ച് രോഹിത്-വീഡിയോ