വനിതാ ഐപിഎല്ലിന് നാളെ തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജെയന്റ്‌സ് മുംബൈ ഇന്ത്യന്‍സിനെതിരെ

Published : Mar 03, 2023, 04:11 PM IST
വനിതാ ഐപിഎല്ലിന് നാളെ തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജെയന്റ്‌സ് മുംബൈ ഇന്ത്യന്‍സിനെതിരെ

Synopsis

പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനക്കാര്‍ നേരിട്ട് ഫൈനലിലേക്ക്. രണ്ടും മൂന്നും സ്ഥാനക്കാര്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ബ്രാബോണ്‍ സ്റ്റേഡിയത്തിലുമായി ആകെ 22 മത്സരങ്ങള്‍.

മുംബൈ: കാത്തിരിപ്പിന് അവസാനമാവുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പോരാട്ടവേദികളില്‍ ഇനി വനിതകളും. പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് നാളെ തുടക്കം. മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ നേരിടും. ആദ്യപതിപ്പില്‍ മാറ്റുരയ്ക്കുന്നത് അഞ്ച് ടീമുകള്‍. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്റ്‌സ്, യു പി വാരിയേഴ്‌സ്. എല്ലാ ടീമുകളും നാല് എതിരാളികളെ രണ്ടുതവണ വീതം നേരിടും.

പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനക്കാര്‍ നേരിട്ട് ഫൈനലിലേക്ക്. രണ്ടും മൂന്നും സ്ഥാനക്കാര്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ബ്രാബോണ്‍ സ്റ്റേഡിയത്തിലുമായി ആകെ 22 മത്സരങ്ങള്‍. താരലേല പട്ടികയില്‍ ഇടംപിടിച്ചത് 448 പേര്‍. അഞ്ചുടീമുകള്‍ ഇവരില്‍ നിന്ന് സ്വന്തമാക്കിയത് 87 താരങ്ങളെ. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സ്മൃതി മന്ദാന നയിക്കും. മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് കൗറുമാണ് നയിക്കുന്നത്.

മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങളും ടീമുകളെ നയിക്കുന്നുണ്ട്. യു പി വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍ അലിസ ഹീലിയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ മെഗ് ലാനിംഗും ഗുജറാത്ത് ജയന്റ്‌സിനെ ബേത് മൂണിയും നയിക്കും. ഡല്‍ഹിയുടെ മിന്നു മണിയാണ് ലീഗിലെ ഏക കേരളതാരം. ബിജുജോര്‍ജ് ഡല്‍ഹിയുടെ ഫീല്‍ഡിംഗ് പരിശീലകനും. ജുലന്‍ ഗോസ്വാമി, മിതാലി രാജ്, അന്‍ജു ജെയ്ന്‍ തുടങ്ങിയവര്‍ പരിശീലകരുടെ റോളിലും വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രഥമ പതിപ്പിന്റെ ഭാഗമാവും. മാര്‍ച്ച് ഇരുപത്തിയാറിനാണ് ഫൈനല്‍.

പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയും ഐപിഎല്ലിന്റെ ഭാഗമാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഉപദേശകയാണ് സാനിയ. ട്വിറ്ററിലൂടെയാണ് സാനിയയയെ ടീമിന്റെ മെന്ററായി നിയമിച്ച കാര്യം ആര്‍സിബി അറിയിച്ചത്. ഇന്ത്യയുടെ വനിതാ കായിക താരങ്ങളില്‍ മുന്‍നിരയിലുള്ള സാനിയ യവതാരങ്ങള്‍ക്ക് പ്രചോദനവും, കരിയറില്‍ ഉടനീളം പ്രതിബന്ധങ്ങളെ ഭേദിച്ച് മുന്നേറിയ താരങ്ങളിലൊരാളുമാണെന്ന് ആര്‍സിബി ട്വീറ്റില്‍ പറയുന്നു.

6, 6, അടുത്ത പന്തില്‍ വിക്കറ്റ്; ബട്‍ലറെ പുറത്താക്കി മെഹിദിയുടെ വണ്ടർ റിട്ടേണ്‍ ക്യാച്ച്

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്