വനിതാ ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ജെയന്റ്‌സിന് ടോസ്

Published : Mar 04, 2023, 07:59 PM IST
വനിതാ ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ജെയന്റ്‌സിന് ടോസ്

Synopsis

ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ബേത് മൂണി മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നത്.

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ജെയന്റ്‌സ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ബേത് മൂണി മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നത്.

ഗുജറാത്ത് ജെയന്റ്‌സ്: ബേത് മൂണി, സബിനേനി മേഘ്‌ന, ഹര്‍ലീന്‍ ഡിയോള്‍, അഷ്‌ലി ഗാര്‍ഡ്‌നര്‍, അന്നബെല്‍ സതര്‍ലാന്‍ഡ്, ദയാലന്‍ ഹേമലത, ജോര്‍ജിയ വറേഹം, സ്‌നേഹ് റാണ, തനുജ കന്‍വര്‍, മോണിക്ക പട്ടേല്‍, മന്‍സി ജോഷി. 

മുംബൈ ഇന്ത്യന്‍സ്: ഹെയ്‌ലി മാത്യൂസ്, യഷ്ടിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, നതാലി സ്‌കിവര്‍, അമേലിയ കെര്‍, അമന്‍ജോത് കൗര്‍, പൂജ് വസ്ത്രകര്‍, ഹുമൈറ കാസി, ഇസി വോംഗ്, ജിന്‍ഡിമനി കലിത, സൈക ഇഷാഖ്.

ഓസ്ട്രേലിയന്‍ കരുത്തുമായാണ് ഗുജറാത്ത് വരുന്നത്. ക്യാപ്റ്റന്‍ ബെത്ത് മൂണിക്കൊപ്പം താരലേലത്തിലെ താരങ്ങളിലൊരാളയ ആഷ്ലി ഗാഡ്നറും സംഘത്തിലുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തിലെത്തുന്ന മുംബൈ സംഘത്തെ ഒരുകൂട്ടം മികച്ച ഓള്‍റൗണ്ടര്‍മാരുടെ സംഘമെന്ന് വിശേഷിപ്പിക്കാം. നതാലി, ഹെയ്ലി മാത്യൂസ്, അമേലിയ കെര്‍, പൂജ വസ്ത്രകാര്‍ അങ്ങനെ ബാറ്റിംഗിലും ബോളിംഗിലും കരുത്തരുണ്ട്. 

ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ ശരാശരി 160 റണ്‍സിന് മുകളില്‍ പ്രതീക്ഷിക്കുന്നുണ്ട്. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ലീഗില്‍ ആകെ 23 മത്സരങ്ങളാണ് ഉള്ളത്. പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനക്കാര്‍ നേരിട്ട് ഫൈനലിലേക്ക്. രണ്ടും മൂന്നും സ്ഥാനക്കാര്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ബ്രാബോണ്‍ സ്റ്റേഡിയത്തിലുമായി ആകെ 22 മത്സരങ്ങള്‍. താരലേല പട്ടികയില്‍ ഇടംപിടിച്ചത് 448 പേര്‍. അഞ്ചുടീമുകള്‍ ഇവരില്‍ നിന്ന് സ്വന്തമാക്കിയത് 87 താരങ്ങളെ.

അത് ഗോളാണ്, തെറ്റില്ല! ഛേത്രി ബ്ലാസ്‌റ്റേഴ്‌സിനെതിരെ നേടിയ ഫ്രീകിക്ക് ഗോളിനെ കുറിച്ച് മുന്‍ ഐഎസ്എല്‍ റഫറി

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍