
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ, ഗുജറാത്ത് ടൈറ്റന്‍സിന് നാല് വിക്കറ്റ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 15.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 18 പന്തില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്‌ലര്‍ 19 പന്തില്‍ 39 റണ്‍സെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബെംഗളൂരു 19.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷദ് ഖാന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍ എന്നിവരാണ് ബെംഗളൂരുവിനെ തകര്‍ത്തത്. 24 പന്തില്‍ 40 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.
ഗുജറാത്തിന് തുടക്കത്തില്‍ തന്നെ സായ് സുദര്‍ശന്റെ (6) വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോള്‍ 45 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. വൈകാതെ ഗില്ലും മടങ്ങി. ഇരുവരേയും ഭുവനേശ്വര്‍ കുമാറാണ് തിരിച്ചയച്ചത്. എട്ടാം ഓവറില്‍ ബട്‌ലറുടെ വിക്കറ്റും ഗുജറാത്തിന് നഷ്ടമായി. വാഷിംഗ്ടണ്‍ സുന്ദര്‍ (12), ഷാരുഖ് ഖാന്‍ (8), ജേസണ്‍ ഹോള്‍ഡര്‍ (12) എന്നിവര്‍ പെട്ടന്ന് മടങ്ങിയെങ്കിലും രാഹുല്‍ തെവാട്ടിയ (27) - റാഷിദ് ഖാന്‍ (7) സഖ്യം ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, മോശം തുടക്കമായിരുന്നു ബെംഗളൂരുവിന്. തുടക്കത്തില്‍ തന്നെ ജേക്കബ് ബേതലിന്റെ (5) വിക്കറ്റ് നഷ്ടമായിരുന്നു. ബേതല്‍ മൂന്നാം ഓവറില്‍ മടങ്ങുമ്പോള്‍ 34 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നാലാം ഓവറില്‍ കോലിയും പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്നെത്തിയവരില്‍ രജത് പടിധാര്‍ (19), റൊമാമാരിയോ ഷെപ്പേര്‍ഡ് (17), വെങ്കടേഷ് അയ്യര്‍ (12), ഭുവനേശ്വര്‍ കുമാര്‍ (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, ഷാരൂഖ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, മാനവ് സുതര്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോലി, ജേക്കബ് ബേതല്‍, ദേവദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ്മ, ജോഷ് ഹാസില്‍വുഡ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!