ലോര്‍ഡ്‌സില്‍ ഇന്ത്യ ഭയക്കണം, ഇംഗ്ലണ്ട് ടീമില്‍ മാറ്റം; തന്ത്രം മാറ്റി ബ്രന്‍ഡന്‍ മക്കല്ലം! ഒരുക്കുന്നത് പേസര്‍മാരെ തുണയ്ക്കുന്ന പിച്ച്

Published : Jul 08, 2025, 02:58 PM IST
Gus Atkinson

Synopsis

എഡ്ജ്ബാസ്റ്റണിലെ തോല്‍വിക്ക് പിന്നാലെ, ലോര്‍ഡ്‌സില്‍ ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചൊരുക്കാന്‍ ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം ആവശ്യപ്പെട്ടു. 

ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. എഡ്ജ്ബാസ്റ്റണിലെ തോല്‍വിക്ക് പിന്നാലെ, ലോര്‍ഡ്‌സില്‍ ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചൊരുക്കാന്‍, ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം ആവശ്യപ്പെട്ടു. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സ് തോല്‍വിയിലേക്ക് തള്ളിയിട്ടത് ബൗളിംഗ് നിരയുടെ മോശം പ്രകടനമായിരുന്നു. ദ്യ ഇന്നിംഗ്‌സില്‍ 87 റണ്‍സെടുത്ത ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ റ് വിക്കറ്റിന് 427 റണ്‍സും അടിച്ചുകൂട്ടി. ഇന്ത്യന്‍ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടാന്‍ സറേ ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സനെ തിരികെ വിളിച്ചാണ് ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

12 ടെസ്റ്റില്‍ 55 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അറ്റ്കിന്‍സിനൊപ്പം പരിക്ക് മാറിയ ജോഫ്ര ആര്‍ച്ചറും വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കും. ബ്രൈഡന്‍ കാര്‍സിനും ജോഷ് ടംഗിനും പകരമാവും അറ്റ്കിന്‍സും ആര്‍ച്ചറും പ്ലേയിംഗ് ഇലവനിലെത്തുക. വന്‍ തോല്‍വി ഏറ്റുവാങ്ങിയ എഡ്ജ്ബാസ്റ്റണിലെ വിക്കറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെപ്പോലെ ആയിരുന്നുവെന്നും പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതില്‍ ടീമിന് വീഴ്ച്ച പറ്റിയെന്നും ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.

ഈ പശ്ചാത്തലത്തില്‍ മൂന്നാം ടെസ്റ്റ് നടക്കുന്ന ലോര്‍ഡ്‌സില്‍ സ്വിംഗും പേസും ബൗണ്‍സുമുള്ള പിച്ചൊരുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മക്കല്ലം. പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുമേല്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിയുമെന്നാണ് മക്കല്ലത്തിന്റെ പ്രതീക്ഷ. വ്യാഴാഴ്ചയാണ് ലോര്‍ഡ്‌സില്‍ മൂന്നാം ടെസ്റ്റിന് തുടക്കമാവുക.

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ് (്ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാര്‍സെ, സാം കുക്ക്, സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്.

 

PREV
Read more Articles on
click me!

Recommended Stories

ടീമിലെത്തിയത് ജിതേഷ് ശര്‍മയുടെ പകരക്കാരനായി, മുഷ്താഖ് അലി ട്രോഫിയിൽ ലോക റെക്കോര്‍ഡ് സെഞ്ചുറിയുമായി ബറോഡ താരം
മുഷ്താഖ് അലി ട്രോഫി; ടോപ് സ്കോററായത് രോഹൻ, ആസമിനെതിരെയും തകര്‍ന്നടിഞ്ഞ് കേരളം, കുഞ്ഞൻ വിജയലക്ഷ്യം