അങ്ങനെ ആ സന്തോഷ വാര്‍ത്തയെത്തി; യുവിയുടെ പ്രകടനങ്ങള്‍ ഇനിയും കാണാം

By Web TeamFirst Published Jun 20, 2019, 10:48 PM IST
Highlights

ക്രിക്കറ്റ് ആരാധകര്‍ നിരാശപ്പെടേണ്ടതില്ല, ദേശീയ കുപ്പായത്തില്‍ വിരമിച്ചെങ്കിലും യുവരാജ് സിങ് ഇനിയും കളി തുടരും. ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ ടൊറൊന്റൊ നാഷണല്‍സിന്റെ മാര്‍ക്വി താരമായി യുവരാജിനെ ടീമിലെടുത്തു.

മുംബൈ: ക്രിക്കറ്റ് ആരാധകര്‍ നിരാശപ്പെടേണ്ടതില്ല, ദേശീയ കുപ്പായത്തില്‍ വിരമിച്ചെങ്കിലും യുവരാജ് സിങ് ഇനിയും കളി തുടരും. ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ ടൊറൊന്റൊ നാഷണല്‍സിന്റെ മാര്‍ക്വി താരമായി യുവരാജിനെ ടീമിലെടുത്തു. വിദേശ ടി20 ലീഗില്‍ കളിക്കാന്‍ യുവരാജ് ബിസിസിഐയോട് അനുമതി തേടിയിരുന്നു. യുവിക്ക് ബിസിസിഐ അനുമതി നല്‍കിയതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

ജൂലൈ 25നാണ് കാനഡ ടി20 ലീഗ് ആരംഭിക്കുക. ആറ് ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്. 22 മത്സരങ്ങള്‍ ലീഗില്‍ നടക്കുന്നുണ്ട്. യുവരാജിന്റെ ടീമായ ടൊറൊന്റൊ നാഷണല്‍സ് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ വാന്‍ക്യൂവര്‍ നൈറ്റ്‌സിനെ നേരിടും.

For all fans! 🙌 get for . pic.twitter.com/jbnsXHWDmb

— GT20 Canada (@GT20Canada)

ഇന്ത്യക്ക് വേണ്ടി 58 ടി20കള്‍ കളിച്ച താരമാണ് യുവരാജ്. 1177 റണ്‍സും താരം നേടിയിട്ടുണ്ട്. വിരമിച്ച ശേഷവും എനിക്ക് ക്രിക്കറ്റില്‍ തുടരണമെന്ന് യുവി വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു... 'എനിക്ക് ടി20 ക്രിക്കറ്റ് തുടര്‍ന്നു കളിക്കണം. ഈ പ്രായത്തില്‍ കുറച്ചെങ്കിലും ക്രിക്കറ്റ് കളിക്കാനാകും. എനിക്ക് ക്രിക്കറ്റ് കളിക്കണം, ജീവിതം ആസ്വദിക്കണമെന്നും' വിരമിക്കല്‍ ചടങ്ങില്‍ യുവി വ്യക്തമാക്കിയിരുന്നു. 

അന്താരാഷ്ട്ര- ഫസ്റ്റ് ക്ലാസ് ക്രിക്കറ്റുകളില്‍ നിന്ന് വിരമിച്ച ശേഷം ടി10 ലീഗില്‍ കളിക്കാന്‍ വീരേന്ദര്‍ സെവാഗിനും സഹീര്‍ ഖാനും ബിസിസിഐ അനുമതി നല്‍കിയിരുന്നു. ഹോങ്കോംഗ് ടി20 ലീഗില്‍ കളിക്കാന്‍ യൂസഫ് പത്താന് ബിസിസിഐ എന്‍ഒസി നല്‍കിയിരുന്നില്ല.

click me!