
നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. ബൗളിംഗിലെ പോരായ്മകള്‍ കൊണ്ട് വലയുന്ന ഇന്ത്യന്‍ ടീമിന്‍റെ പ്ലേയിംഗ് ഇലവനിലേക്ക് ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസമായി വിശ്രമത്തിലായിരുന്നു.
എന്നാല്‍ ടി20 ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയ ബുമ്രക്ക് ലോകകപ്പിന് മുമ്പ് മത്സരപരിചയം നല്‍കേണ്ടത് അനിവാര്യമാണ്. ഇതിന് പുറമെ ഡെത്ത് ബൗളിംഗില്‍ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ബുമ്രയുടെ തിരിച്ചുവരവിലൂടെ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഈ കളിയാണേല്‍ ലോകകപ്പിലും ഭൂമി തൊടില്ല! എയറില്‍ നിന്നിറങ്ങാതെ ഇന്ത്യന്‍ പേസര്‍മാര്‍; മുന്നറിയിപ്പുമായി രോഹിത്
നെറ്റ്സില്‍ പന്തെറിയുന്ന ബുമ്ര മത്സര സജ്ജമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാം ടി20 മത്സരത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും ഇന്നലെ നാഗ്പൂരില്‍ എത്തിയിരുന്നെങ്കിലും ഇരു ടീമുകള്‍ക്കും ഇന്നലെ പരിശീലനം ഇല്ലായിരുന്നു. ഇന്ന് ഇരു ടീമുകളും പരിശീലനത്തിന് ഇറങ്ങും. നെറ്റ്സില്‍ ബുമ്ര ഇന്ന് പന്തെറിയുന്നത് കൂടി വിലയിരുത്തിയാകും നാളെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
ബുമ്ര തിരിച്ചെത്തുമ്പോള്‍
ബുമ്ര പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായും ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ഉമേഷ് യാദവ് പുറത്താവും. ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഉമേഷ് രണ്ടോവറില്‍ 27 റണ്‍സാണ് വിട്ടുകൊടുത്തത്. ഉമേഷ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലു പന്തും കാമറൂണ്‍ ഗ്രീന്‍ ബൗണ്ടറി കടത്തിയിരുന്നു.
ഹര്‍മന്‍പ്രീത് ഹീറോ; ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര പരമ്പര
ഇന്ത്യന്‍ പേസര്‍മാരെല്ലാം നിറം മങ്ങിയ മത്സരത്തില്‍ അവസാന ഓവറുകളിലെ ധാരാളിത്തമാണ് കളി ഇന്ത്യയുടെ കൈവിടാന്‍ കാരണമായത്. അവസാന നാലോവറില്‍ 55 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് നാല് പന്ത് ബാക്കി നിര്‍ത്തി ജയത്തിലെത്തിയിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഓസിസ് 1-0ന് മുന്നിലാണ്. നാളത്തെ മത്സരവും തോറ്റാല്‍ ഏഷ്യാ കപ്പിന് പിന്നാലെ ഓസീസിനെതിരായ പരമ്പരയും ഇന്ത്യക്ക് നഷ്ടമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!