
മൊഹാലി: മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവം രാജ്യമെങ്ങും വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സംഭവത്തില്‍ മണിപ്പൂരില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം പാര്‍ലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് മണിപ്പൂര്‍ പൊലീസ് പറയുന്നത്.
ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ്. ഹര്‍ഭജന്റെ ട്വീറ്റ് ഇങ്ങനെ... ''ഞാന്‍ മരവിച്ച് പോവുന്നത് പോലെയാണ് തോന്നുന്നത്. എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാല്‍, അത് നിസാരമായി പോവും. മണിപ്പൂരില്‍ സംഭവത്തില്‍ ഞാനിന്ന് ലജ്ജിക്കുന്നു. ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വധശിക്ഷ നല്‍കുകയും ചെയ്തില്ലെങ്കില്‍, നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് സംഭവിച്ചത് എന്നെ വേദനിപ്പിക്കുന്നു. സര്‍ക്കാര്‍ നടപടി സ്വീകരണം.'' ഹര്‍ഭജന്‍ കുറിച്ചിട്ടു. ട്വീറ്റ് വായിക്കാം...
രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം വന്‍ തോതിലുള്ള പ്രതിഷേധമാണ് മണിപ്പൂര്‍ സംഭവത്തില്‍ നടക്കുന്നത്. അതേസമയം, സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിട്ടുണ്ട്. പുറത്തുവരുന്ന ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകമാണെന്നും. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. ഇതിനിടെ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന് ഇടപെടാന്‍ കുറച്ച് സമയം കൂടി നല്‍കുന്നു. ഇല്ലെങ്കില്‍ സുപ്രീം കോടതി ഇടപെടല്‍ നടത്തും. സമുദായിക കലഹങ്ങള്‍ക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പന്ത് അബ്രാറിന്റെ പാഡിനുള്ളില്‍! ക്യാച്ചെടുക്കാന്‍ സമരവിക്രമയുടെ ശ്രമം; ചിരിയടക്കാനാവാതെ ബാബര്‍ അസം