അബ്രാര്‍ ആവട്ടെ അതിന് സമ്മതിച്ചുമില്ല. ശരീരം കൊണ്ട് സമരവിക്രമ തടസപ്പെടുത്തുകയായിരുന്നു. ഇതിനിടെ പന്ത് നിലത്ത് വീണു.

കൊളംബൊ: ശ്രീലങ്കയ്‌ക്കെതരെ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്താന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനായിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി മൂന്ന് വീതം വിക്കറ്റുകളാണ് അബ്രാര്‍ വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനും അബ്രാറിന് അവസരം ലഭിച്ചു. 12 പന്തില്‍ 10 റണ്‍സാണ് അബ്രാര്‍ നേടിയത്. ഇതില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ ബാറ്റിംഗിനിടുണ്ടായ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അബ്രാര്‍ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് പാഡിനുള്ളില്‍ കുടുങ്ങി. രമേഷ് മെന്‍ഡിസിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്ര്മിക്കുന്നതിനിടെയാണ് സംഭവം. എന്നാല്‍ ലങ്കന്‍ വിക്കറ്റ് കീപ്പര്‍ സധീര സമരവിക്രമ പന്ത് കയ്യിലെടുക്കാന്‍ ശ്രമിച്ചു. 

അബ്രാര്‍ ആവട്ടെ അതിന് സമ്മതിച്ചുമില്ല. ശരീരം കൊണ്ട് സമരവിക്രമ തടസപ്പെടുത്തുകയായിരുന്നു. ഇതിനിടെ പന്ത് നിലത്ത് വീണു. സമരവിക്രമ പന്തെടുത്ത് വിക്കറ്റില്‍ കൊള്ളിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അബ്രാര്‍ ഓടി ക്രീസില്‍ കയറി. രസകരമായ സംഭവം കണ്ട് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന് ചിരിയടക്കാന്‍ സാധിച്ചില്ല. ലങ്കന്‍ ഫീല്‍ഡര്‍മാരും അബ്രാറും പൊട്ടിചിരിച്ചു. വീഡിയോ കാണാം...

Scroll to load tweet…

അതേസമയം, മത്സരം പാക്കിസ്ഥാന് നാല് വിക്കറ്റിന് ജയിച്ചു. 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അവസാന ദിനം ക്രീസിലിറങ്ങിയ പാക്കിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാനെ ലങ്ക വിറപ്പിച്ചെങ്കിലും അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഇമാം ഉള്‍ ഹഖിന്റെ പോരാട്ടവീര്യമാണ് പാക്കിസ്ഥാന് തുണയായത്. ഇമാം 50 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം(24), സൗദ് ഷക്കീല്‍(30) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. സ്‌കോര്‍ ശ്രീലങ്ക 312, 279, പാക്കിസ്ഥാന്‍ 461, 133-6.

മുകേഷ് കുമാര്‍ അരങ്ങേറുമോ?; വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് കാര്‍ത്തിക്