'അവന്‍ ടി20 ലോകകപ്പ് ടീമിലെത്തുമെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു'; ഇന്ത്യന്‍ താരത്തിന് ഹര്‍ഭജന്റെ പിന്തുണ

By Web TeamFirst Published Oct 6, 2021, 4:27 PM IST
Highlights

ഇപ്പോള്‍ ചാഹലിനെ ഒഴിവാക്കിയതില്‍ നീരസം പ്രകടിപ്പിച്ചിരിക്കുയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്.
 

ദുബായ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചര്‍ച്ചയായത് യൂസ്‌വേന്ദ്ര ചാഹലിനെ പുറത്താക്കിയ തീരുമാനമായിരുന്നു. രാഹുല്‍ ചാഹറാണ് ചാഹലിന് പകരം ടീമിലെത്തിയത്. കൂടാതെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആര്‍ അശ്വിന്റെ തിരിച്ചുവരുവും വാര്‍ത്തകളില്‍ ഇടം നേടി. അഞ്ച് സ്പിന്നര്‍മാരാണ് ടീമിലുള്ളത്. അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍.

ഐപിഎല്‍ 2021: 'മികച്ച പ്രകടനത്തിന് പിന്നില്‍ കോലിയടക്കമുള്ള നാല് പേര്‍'; പിന്തുണച്ചവരുടെ പേര് പറഞ്ഞ് കിഷന്‍

ഇപ്പോള്‍ ചാഹലിനെ ഒഴിവാക്കിയതില്‍ നീരസം പ്രകടിപ്പിച്ചിരിക്കുയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ലോകകപ്പിന് മുമ്പ് ടീമില്‍ മാറ്റം വരുത്താന്‍ നിയമം അനുവദിക്കെ ചാഹല്‍ ടീമിലെത്തുമെന്നാണ് ഹര്‍ഭജന്‍ വിശ്വിസിക്കുന്നത്. ഹര്‍ഭജന്റെ വാക്കുകള്‍... ''ചാഹല്‍ എപ്പോഴും തന്റെ പരമാവധി ടീമിന് വേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. ഇനിയും നന്നായി പന്തെറിയും. ശരിയായ ഏരിയകളില്‍ പന്ത് പിച്ച് ചെയ്യിപ്പിക്കൂ. ഒരുപാട് പതുക്കെ ആവരുത്. ലോകകപ്പിന് മുമ്പ് നിങ്ങള്‍ ടീമിലിടം നേടുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'' ഹര്‍ഭജന്‍ വ്യക്തമാക്കി.

ഐപിഎല്‍ 2021: ധോണി വിചാരിച്ചാല്‍ ഷാര്‍ദുല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറും: മൈക്കല്‍ വോണ്‍

എന്നാന്‍ ലോകകപ്പിന് മുമ്പ് ടീമില്‍ മാറ്റം വരുത്തുന്നത് നല്ലതല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ പറയുന്നത്. ''എന്റെ അഭിപ്രായത്തില്‍ ടീമില്‍ ഇനിയും മാറ്റം വരുത്തുന്നത് ശരിയായ നടപടിയല്ല. ഒരു താരത്തിന് പരിക്കേറ്റാല്‍ മാത്രം മാറ്റം വരുത്തിയാല്‍ മതി. സെലക്റ്റര്‍ തിരഞ്ഞെടുത്ത താരങ്ങളില്‍ വിശ്വാസമര്‍പ്പിക്കൂ.'' അഗാര്‍ക്കര്‍ ഉപദേശിച്ചു.

ഐപിഎല്‍ 2021: സഞ്ജു, ദേവ്ദത്ത്, രാഹുല്‍, വില്യംസണ്‍.! ആര്‍സിബിയുടെ ഭാവി ക്യാപ്റ്റന്‍ ആരാവും? സാധ്യതകള്‍ ഇങ്ങനെ

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യക്ക് വേണ്ടി വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നറാണ് ചാഹല്‍. എന്നാല്‍ ഐപിഎല്‍ മത്സരങ്ങളിലെ ചാഹറിന്റെ പ്രകടനം ചാഹലിന് പുറത്തേക്കുള്ള വഴിയൊരുക്കുകയായിരുന്നു. 

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍.

click me!