ഇന്ത്യന്‍ ടി20 ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രാവിഡിനെക്കാള്‍ അനുയോജ്യനായ മുന്‍ താരത്തെ നിര്‍ദേശിച്ച് ഹര്‍ഭജന്‍

By Web TeamFirst Published Nov 24, 2022, 3:05 PM IST
Highlights

ഇതിനിടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ പരിശീലപ്പിക്കാന്‍ അനുയോജ്യനായ താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഒരുപാട് കാലം ഒരുമിച്ച് കളിച്ചിട്ടുള്ള ദ്രാവിഡിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, ടി20 ക്രിക്കറ്റില്‍ ദ്രാവിഡിനെക്കാള്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ അനുയോജ്യന്‍ ആശിഷ് നെഹ്റയാണ്.

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍  ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. രോഹിത്തിന്‍റെ ഫോമില്ലായ്മയും ഫിറ്റ്നെസില്ലായ്മയും ചര്‍ച്ചയായപ്പോള്‍ ടി20 ക്രിക്കറ്റില്‍ അധികമൊന്നും കളിച്ചിട്ടില്ലാത്ത ദ്രാവിഡിന്‍റെ പരിശീലന രീതികളും ടീം കോംബിനേഷനുകളും വിമര്‍ശിക്കപ്പെട്ടു. ലോകകപ്പില്‍ ഭൂരിഭാഗം മത്സരങ്ങളിലും ഒരേ ടീമിനെ നിലനിര്‍ത്തുകയും ബാറ്റിംഗ് ഓര്‍ഡറിലോ ബൗളിംഗ് കോംബിനേഷനുകളിലോ പരീക്ഷണത്തിന് മുതിരാതിരുന്നതും രോഹിത്തിനൊപ്പം ദ്രാവിഡിനെയും വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നിര്‍ത്തി.

ഇതിനിടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ അനുയോജ്യനായ താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഒരുപാട് കാലം ഒരുമിച്ച് കളിച്ചിട്ടുള്ള ദ്രാവിഡിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, ടി20 ക്രിക്കറ്റില്‍ ദ്രാവിഡിനെക്കാള്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ അനുയോജ്യന്‍ ആശിഷ് നെഹ്റയാണ്. സമീപകാലത്ത് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെഹ്റക്ക് കളിയെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്. ഞാനീ പറയുന്നതിന് അര്‍ത്ഥം, ദ്രാവിഡിനെ നീക്കണമെന്നല്ല, പക്ഷെ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ 2024 ടി20 ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ ഇവര്‍ക്കാവുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരെ മിന്നും ഫോമിൽ കളിച്ചിട്ടും രക്ഷയില്ല, ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സഞ്ജുവിന് ഇടമില്ല

2017ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആശിഷ് നെഹ്റ പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചു. അതിനുശേഷം കഴിഞ്ഞ സീസണില്‍  ഐപിഎല്ലിലെ പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മുഖ്യപരിശീലകനായ നെഹ്റ അവരെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ചു.

നെഹ്റ കൂടി ദ്രാവിഡിനൊപ്പം പരിശീലക സംഘത്തില്‍ ചേരുകയാണെങ്കില്‍ ദ്രാവിഡ് വിശ്രമം എടുക്കുമ്പോള്‍ പകരം പരിശീലകനെ അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. നിലവില്‍ ദ്രാവിഡിന്‍റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യന്‍ പരീശീലകന്‍റെ സ്ഥാനത്ത് വരാറുള്ളത്. വ്യത്യസ്ത ഫോര്‍മാറ്റില്‍ വ്യത്യസ്ത കളിക്കാരെന്നത് നല്ല രീതിയാണെന്നും തന്നെ സംബന്ധിച്ച് അത് ഗുണകരമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. ലോകകപ്പിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ക്കൊപ്പം രാഹുല്‍ ദ്രാവിഡും വിശ്രമം എടുത്തതോടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നായകന്‍.

click me!