ദക്ഷിണാഫ്രിക്കക്കെതിരെ മിന്നും ഫോമിൽ കളിച്ചിട്ടും രക്ഷയില്ല, ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സഞ്ജുവിന് ഇടമില്ല

By Web TeamFirst Published Nov 23, 2022, 10:42 PM IST
Highlights

ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും ബം​ഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താതെ ബി സി സി ഐ. 17 അം​ഗ ടീമിൽ റിഷഭ് പന്തും ഇഷാൻ കിഷനും ഇടം പിടിച്ചു. ബുധനാഴ്ച വൈകിട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് ചതുർദിന മത്സരങ്ങൾക്കുള്ള എ ടീമിനെയും പ്രഖ്യാപിച്ചു. മലയാളി താരം രോഹൻ കുന്നുമ്മൽ എ ടീമിൽ ഇടംപിടിച്ചു.  ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.അതേസമയം, ശിഖർ ധവാൻ നയിക്കുന്ന ഏകദിന ടീമിൽ സഞ്ജു ഇടം പിടിച്ചു. 

ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ ടീം

രോഹിത് ശർമ്മ (നായകൻ), കെ എൽ രാഹുൽ (ഉപ നായകൻ), ശിഖർ ധവാൻ, വിരാട് കോലി, രജത് പാട്ടിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ഷഹബാസ് അഹമ്മദ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ , മുഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ദീപക് ചാഹർ, കുൽദീപ് സെൻ.

സഞ്ജുവിന് ശേഷം മറ്റൊരു മലയാളി; ബം​ഗ്ലാദേശിനെതിരെയുള്ള എ ടീം പ്രഖ്യാപിച്ച് ബിസിസിഐ

അതേസമയം കേരളക്കരയ്ക്ക് ആഹ്ളാദം നൽകുന്ന ഒരു വാർത്ത ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് ഇന്ന് പുറത്തുവന്നിട്ടുണ്ട്. സഞ്ജു സാംസണ് ശേഷം മറ്റൊരു മലയാളി കൂടി ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിൽ ഇടംപിടിച്ചു എന്നതാണ് ആ വാർത്ത. ബം​ഗ്ലാദേശിനെതിരെയുള്ള ചതുർദിന മത്സരങ്ങളിൽ ഇന്ത്യൻ എ ടീമിൽ രോഹൻ കുന്നുമ്മൽ ഇടംപിടിച്ചു എന്നതാണ് ഏറെ സന്തോഷകരമായ വാർത്ത. വിജയ് ഹസാരെ ട്രോഫി ടൂർ‌ണമെന്റിലെ മിന്നുന്ന പ്രകടനമാണ് രോഹന് തുണയായത്. ആദ്യമായാണ് രോഹൻ ഇന്ത്യൻ എ ടീമിൽ ഇടം പിടിക്കുന്നത്. അഭിമന്യ ഈശ്വരനാണ് ടീമിന്‍റെ ക്യാപ്റ്റൻ. യശ്വി ജയ്സ്വാൾ, യാഷ് ദുൾ, സർഫ്രാസ് ഖാൻ, തിലക് വർമ, ഉപേന്ദ്രയാദവ് (വിക്കറ്റ് കീപ്പർ), സൗരഭ് കുമാർ, രാഹുൽ ചഹാർ, ജയന്ത് യാദവ്, മുകേഷ് കുമാർ, നവദീപ് സൈനി, അതിത് സേഥ്, ചേതേശ്വർ പൂജാര, ഉമേഷ് യാദവ്, കെ.എസ്. ഭരത് എന്നിവരാണ് ടീമിലെ മറ്റുള്ളവർ. രണ്ട് ചതുർദിന മത്സരങ്ങളിലേക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. 

click me!