
ദില്ലി: സഞ്ജു സാംസണ് ശേഷം മറ്റൊരു മലയാളി കൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ചു. ബംഗ്ലാദേശിനെതിരെയുള്ള ചതുർദിന മത്സരങ്ങളിൽ ഇന്ത്യൻ എ ടീമിലാണ് രോഹൻ കുന്നുമ്മൽ ഇടംപിടിച്ചത്. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ മിന്നുന്ന പ്രകടനമാണ് രോഹന് തുണയായത്. ആദ്യമായാണ് രോഹൻ ഇന്ത്യൻ എ ടീമിൽ ഇടം പിടിക്കുന്നത്. അഭിമന്യ ഈശ്വരനാണ് ക്യാപ്റ്റൻ. യശ്വി ജയ്സ്വാൾ, യാഷ് ദുൾ, സർഫ്രാസ് ഖാൻ, തിലക് വർമ, ഉപേന്ദ്രയാദവ് (വിക്കറ്റ് കീപ്പർ), സൗരഭ് കുമാർ, രാഹുൽ ചഹാർ, ജയന്ത് യാദവ്, മുകേഷ് കുമാർ, നവദീപ് സൈനി, അതിത് സേഥ്, ചേതേശ്വർ പൂജാര, ഉമേഷ് യാദവ്, കെ.എസ്. ഭരത് എന്നിവരാണ് ടീമിലെ മറ്റുള്ളവർ. രണ്ട് ചതുർദിന മത്സരങ്ങളിലേക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
വിജയ് ഹസാരെ ട്രോഫി; കേരളം നോക്കൗട്ട് റൗണ്ടില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!