
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ തഴഞ്ഞതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചാഹലിന് പകരം അക്സര്‍ പട്ടേലിനെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. ബാറ്റിംഗ്, ഫീല്‍ഡിംഗ് മികവുകള്‍ കൂടി കണക്കിലെടുത്തായിരുന്നു അക്സറിനെ ചാഹലിന് പകരം ടീമിലെടുത്തത്. സമീപകാലത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടി20 പരമ്പരയിലെ മോശം ഫോമിം ചാഹലിന് തിരിച്ചടിയായി.
രണ്ട് വര്‍ഷമായി ചാഹലിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയിരുന്നില്ല. ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഐപിഎല്ലിലെ മികച്ച പ്രകട
ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത് എന്നതിനാല്‍ ലോകകപ്പ് ടീമില്‍ ചാഹല്‍ തിരിച്ചെത്തുമെന്നാണ് താന്‍ കരുതുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു. ലോകകപ്പ് ടീമില്‍ അവന്‍ അനിവാര്യനാണ്. അവന്‍റെ മുന്നില്‍ വാതിലുകള്‍ അടഞ്ഞിട്ടല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയിലാണഅ ലോകകപ്പ് എന്നതിനാല്‍ അവനെപ്പൊലൊരു ബൗളര്‍ ടീമിന് മുതല്‍ക്കൂട്ടാകും. കാരണം, അവന്‍ മാച്ച് വിന്നറാണെന്ന് തെളിയിച്ചിട്ടുള്ള താരമാണ്. അവന്‍ ഫോമിലല്ലാത്തതിനാല്‍ ഏഷ്യാ കപ്പില്‍ നിന്ന് വിശ്രമം കൊടുത്തതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തിരിച്ചുവരവില്‍ മികച്ച പ്രകടനം നടത്താന്‍ ചാഹലിനുമേല്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന ചാഹല്‍ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും കളിച്ചെങ്കിലും അഞ്ച് വിക്കറ്റ് മാത്രമെ വീഴ്ത്താനായിരുന്നുള്ളു. അവസാന മൂന്ന് മത്സരങ്ങളില്‍ റണ്‍സേറെ വഴങ്ങുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!