Harbhajan Singh: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന് കൊവിഡ്

Published : Jan 21, 2022, 12:42 PM ISTUpdated : Jan 21, 2022, 12:43 PM IST
Harbhajan Singh: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന് കൊവിഡ്

Synopsis

പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഹര്‍ഭജന്‍ 103 ടെസ്റ്റുകളില്‍ 417 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 236 ഏകദിനങ്ങളില്‍ 269 വിക്കറ്റും 28 ടി20 മത്സരങ്ങളില്‍ 25 വിക്കറ്റും വീഴ്ത്തിയിട്ടുള്ള ഹര്‍ഭജന്‍ ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിലും പങ്കാളായായി.

ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്(Harbhajan Singh) കൊവിഡ്(Covid-19) സ്ഥീരീകരിച്ചു. തനിക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ക്വറാന്‍റീനിലാണെന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം കൊവിഡ് പരിശോധന നടത്തി സുരക്ഷിതരായിരിക്കണമെന്നും ഹര്‍ഭജന്‍ അഭ്യര്‍ത്ഥിച്ചു. 23 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ കഴിഞ്ഞ ഡിസംബറിലാണ് ഹര്‍ഭജന്‍ സിംഗ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഹര്‍ഭജന്‍ 103 ടെസ്റ്റുകളില്‍ 417 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 236 ഏകദിനങ്ങളില്‍ 269 വിക്കറ്റും 28 ടി20 മത്സരങ്ങളില്‍ 25 വിക്കറ്റും വീഴ്ത്തിയിട്ടുള്ള ഹര്‍ഭജന്‍ ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിലും പങ്കാളായായി. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഹര്‍ഭജന്‍ പ‍ഞ്ചാബ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര
'ചാമ്പ്യൻസ്' വൈബില്‍ മുംബൈ ഇന്ത്യൻസ്; ആറാം കിരീടം തന്നെ ലക്ഷ്യം, അടിമുടി ശക്തർ