
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഇന്ത്യന്‍ ടീമിലെ മുന്‍ സഹതാരം ഹര്‍ഭജന്‍ സിംഗ്. പിറന്നാള്‍ ആശംസകള്‍ ഷേന്താ, നല്ലൊരു വര്‍ഷം ആശംസിക്കുന്നു എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. ശ്രീശാന്തിന്റെ 36-ാം പിറന്നാളാണിന്ന്. ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളായിരുന്ന ഹര്‍ഭജനും ശ്രീശാന്തും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
എന്നാല്‍ 2008ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരശേഷം മുംബൈ താരമായിരുന്ന ഹര്‍ഭജന്‍ പരസ്യമായി ശ്രീശാന്തിന്റെ മുഖത്തടിച്ചത് വലിയ വിവാദമായിരുന്നു. മത്സരത്തിനിടെ ശ്രീശാന്ത് പ്രകോപിപ്പിച്ചതിന്റെ പേരിലായിരുന്നു ഹര്‍ഭജന്റെ കരണത്തടി. പിന്നീട് തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീശാന്ത് പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!