ഹാര്‍ദിക് അല്ല, മുംബൈയെ നയിക്കേണ്ടണ്ടത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്, തുറന്നു പറഞ്ഞ് അശ്വിന്‍

Published : Mar 24, 2026, 09:49 AM IST
Suryakumar Yadav-Hardik Pandya

Synopsis

സൂര്യകുമാർ യാദവ് മുംബൈയുടെ ക്യാപ്റ്റനാകണം എന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അദ്ദേഹത്തിന് ആ സ്ഥാനം നൽകുക തന്നെ വേണം.

മുംബൈ: ഹാർദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാർ യാദവിനെ മുംബൈ ഇന്ത്യൻസിന്‍റെ നായകനാക്കണമെന്ന് സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് തന്‍റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തിൽ' അശ്വിൻ ഹാര്‍ദിക്കിനെ നായക്കനാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇന്ത്യൻ ടി20 ടീമിന്‍റെ നായകനായ സൂര്യകുമാർ യാദവിനെ മുംബൈ ഇന്ത്യൻസ് നായകനാക്കാത്തത് ആശങ്കാജനകമാണെന്നും അശ്വിൻ പറഞ്ഞു. ഇന്നലെ ഇന്ത്യൻ മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്തും ഹാര്‍ദിക്കിന് പകരം സൂര്യകുമാറിനെ നായകനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സൂര്യകുമാർ യാദവ് മുംബൈയുടെ ക്യാപ്റ്റനാകണം എന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അദ്ദേഹത്തിന് ആ സ്ഥാനം നൽകുക തന്നെ വേണം. നിലവിൽ അത് സംഭവിക്കാത്തത് വലിയ പോരായ്മയാണെന്നും അശ്വിൻ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് സൂര്യകുമാർ എന്നതും അശ്വിൻ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിൽ നിലവിൽ ക്യാപ്റ്റൻസി റോളുകളൊന്നുമില്ലാത്ത ഹാർദിക് പാണ്ഡ്യ മുംബൈയെ നയിക്കുന്നത് ടീമിനുള്ളിൽ വെല്ലുവിളികൾ ഉണ്ടാക്കിയേക്കാമെന്നും അശ്വിന്‍ പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച് കിരീടം നേടിക്കൊടുത്ത ഹാർദിക്കിന്‍റെ ക്യാപ്റ്റൻസി മികവിനെ അശ്വിൻ പ്രശംസിച്ചെങ്കിലും, മുംബൈയിലെ അദ്ദേഹത്തിന്‍റെ സാഹചര്യം വ്യത്യസ്തമാണെന്ന് വ്യക്തമാക്കി:

മുംബൈ ഇന്ത്യൻസിലെ ഹാർദിക്കിന്‍റെ ആദ്യ വർഷം രോഹിത് ശർമ്മയെ മാറ്റിയതുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് ടീമിലുള്ളപ്പോൾ ഹാർദിക് ക്യാപ്റ്റനായിരിക്കുന്നത് അദ്ദേഹത്തിന് വലിയ സമ്മർദ്ദമുണ്ടാക്കുന്നു. പുറമേ നിന്നുള്ള സമ്മർദ്ദമില്ലാതെ കളിക്കാൻ സാധിച്ചാൽ മാത്രമേ ഹാർദിക്കിന് മികച്ച രീതിയിൽ ടീമിനെ നയിക്കാൻ സാധിക്കൂ എന്നും അശ്വിൻ കൂട്ടിച്ചേർത്തു.

ഇത്തവണ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ പോരാട്ടം മാർച്ച് 29, ഞായറാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രോഹിത് ശർമക്ക് കീഴിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക്, ഹാർദിക്കിന് കീഴിൽ വീണ്ടുമൊരു കിരീടം നേടാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ധനക്ഷാമം, കൂടെ താലിബാന്റെ മുന്നറിയിപ്പും'; പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കടുത്ത ആശങ്ക
'ഹാര്‍ദിക് മാറിനില്‍ക്കണം, സൂര്യകുമാര്‍ ക്യാപ്റ്റനാവട്ടെ'; മുംബൈ ഇന്ത്യന്‍സിന് നിര്‍ദ്ദേശവുമായി കെ ശ്രീകാന്ത്