ഹാര്‍ദ്ദിക്കും സഞ്ജുവും അമേരിക്കയില്‍ ഇന്ത്യൻ ടീമിനൊപ്പം, ഇനി എത്താനുള്ളത് വിരാട് കോലി മാത്രം

Published : May 29, 2024, 11:17 AM IST
ഹാര്‍ദ്ദിക്കും സഞ്ജുവും അമേരിക്കയില്‍ ഇന്ത്യൻ ടീമിനൊപ്പം, ഇനി എത്താനുള്ളത് വിരാട് കോലി മാത്രം

Synopsis

ഐപിഎല്ലിനുശേഷം വ്യകിതപരമായ ആവശ്യങ്ങള്‍ക്കായി ദുബായിലേക്ക് പോയ മലയാളി താരം സഞ്ജു സാംസണ്‍ ഇവിടെ നിന്നാണ് യുഎസിലെത്തിയത്

ന്യൂയോര്‍ക്ക്: വൈസ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണഡ്യയും മലയാളി താരം സഞ്ജു സാംസണും ടി20 ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഇന്നലെ ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്ന ഹാര്‍ദ്ദിക് ടീമിനൊപ്പം പരശീലനത്തിനിറങ്ങിയതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകനായിരുന്ന ഹാര്‍ദ്ദിക് മുംബൈ പ്ലേ ഓഫിലെത്താതെ പുറത്തായതിന് ശേഷം അവധി ആഘാഷിക്കാനായി ലണ്ടനിലേക്ക് പോയിരുന്നു. ഇവിടെനിന്നാണ് ഹാര്‍ദ്ദിക് യുഎസിലെത്തിയത്.

ഐപിഎല്ലിനുശേഷം വ്യകിതപരമായ ആവശ്യങ്ങള്‍ക്കായി ദുബായിലേക്ക് പോയ മലയാളി താരം സഞ്ജു സാംസണ്‍ ഇവിടെ നിന്നാണ് യുഎസിലെത്തിയത്. സഞ്ജുവും കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. ഐപിഎല്ലിനുശേഷം ചെറിയ ഇടവേളയെടുത്ത വിരാട് കോലി മാത്രമാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ഇനി ചേരാനുള്ളത്.

ലോകകപ്പ് സന്നാഹം; ശ്രീലങ്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്, വാര്‍ണര്‍ വെടിക്കെട്ടില്‍ നമീബിയയെ വീഴ്ത്തി ഓസീസ്

നാളെയാകും വിരാട് കോലി ലോകകപ്പിനായി യുഎസിലേക്ക് പോകുക എന്നാണ് വിവരം. വൈകിയെത്തിയ ഹാര്‍ദ്ദിക്കും സഞ്ജുവും നാളെ പുറപ്പെടുന്ന വിരാട് കോലിയും ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ സന്നാഹ മത്സരത്തില്‍ കളിക്കില്ലെന്നാണ് സൂചന. ലോകകപ്പിന് മുമ്പ് ഇന്ത്യ ഒരേയൊരു സന്നാഹ മത്സരത്തില്‍ മാത്രമാണ് കളിക്കുന്നത്. അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ലോകകപ്പില്‍ ഇന്ത്യയുട ആദ്യ മത്സരം. ഒമ്പതിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മൊഹമ്മദ് സിറാജ്

റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ