പാകിസ്ഥാനെ തകര്‍ത്തിട്ടും കുല്‍ദീപിനോട് പൊട്ടിത്തെറിച്ച് ഹാർദിക്കും സൂര്യയും, മത്സരശേഷം നാടകീയ രംഗങ്ങള്‍

Published : Feb 16, 2026, 05:57 PM IST
Kuldeep Yadav-Hardik Pandya

Synopsis

ഹാർദിക് പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ഷഹീൻ അഫ്രീദി ഉയർത്തിയടിച്ച പന്ത് ലോങ് ഓണിൽ നിന്നിരുന്ന കുൽദീപ് കൈവിട്ട് സിക്സ് വഴങ്ങിയത്.

കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 61 റൺസിന്‍റെ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ സൂപ്പർ-8ൽ എത്തിയെങ്കിലും, മത്സരശേഷം സഹതാരം കുല്‍ദീപ് യാദവിനോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും. പാക് ഇന്നിംഗ്‌സിന്‍റെ അവസാന ഓവറുകളിൽ ഷഹീന്‍ ഷാ അഫ്രീദി നല്‍കിയ അനായാസ ക്യാച്ച് കൈവിട്ട കുല്‍ദീപ് സിക്സ് വഴങ്ങിയിരുന്നു. ഇതാണ് ഹാര്‍ദ്ദിക്കിനെയും പാണ്ഡ്യയെയും ചൊടിപ്പിച്ചത്.

ഹാർദിക് പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ഷഹീൻ അഫ്രീദി ഉയർത്തിയടിച്ച പന്ത് ലോങ് ഓണിൽ നിന്നിരുന്ന കുൽദീപ് കൈവിട്ട് സിക്സ് വഴങ്ങിയത്. മത്സരഫലത്തെ ബാധിക്കില്ലെങ്കിലും ഈ പിഴവ് ഹാർദിക്കിനെ ചൊടിപ്പിച്ചു. അപ്പോൾ തന്നെ പാണ്ഡ്യ ഹിന്ദിയിൽ ചില ദേഷ്യത്തോടെ പ്രതികരിക്കുന്നത് സ്റ്റംപ് മൈക്കില്‍ കേൾക്കാമായിരുന്നു. എന്നാൽ കളി ജയിച്ച ശേഷം ഹാൻഡ് ഷേക്ക് നടത്തുന്ന സമയത്തും ഹാർദിക് തന്‍റെ ദേഷ്യം അടക്കിയില്ല.

 

ഹാർദിക് രൂക്ഷമായി സംസാരിക്കുന്നത് കണ്ട് റിങ്കു സിംഗും തിലക് വർമ്മയും ഇടപെടാൻ ശ്രമിച്ചെങ്കിലും പാണ്ഡ്യ വഴങ്ങിയില്ല. തൊട്ടുപിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും കുൽദീപിന് അരികിലെത്തി ഗൗരവത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് വീഡിയോയിൽ കാണാം. പൊതുവെ സഹതാരങ്ങളോട് ശാന്തനായി കാണപ്പെടുന്ന സൂര്യകുമാറിന്‍റെ ഈ പെരുമാറ്റം ആരാധകരെയും അമ്പരപ്പിച്ചു.

 

സൂപ്പർ-8 പോലെയുള്ള നിർണ്ണായക മത്സരങ്ങളിൽ ചെറിയ പിഴവുകൾ പോലും വലിയ വില നൽകേണ്ടി വരുമെന്നതിനാലാകാം മുതിർന്ന താരങ്ങൾ ഇത്തരത്തിൽ പ്രതികരിച്ചത് എന്നാണ് ഒരു വിഭാഗം ആരാധകര്‍ കരുതുന്നത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന കുല്‍ദീപ് ആദ്യമായാണ് പ്ലേയിംഗ് ഇലവനില്‍ ഇറങ്ങിയത്. മൂന്നോവര്‍ പന്തെറിഞ്ഞ കുല്‍ദീപ് 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്രൂപ്പ് ഘട്ടം വെറും ട്രെയിലർ, യഥാർത്ഥ പോരാട്ടം സൂപ്പർ-8ൽ, ഇന്ത്യ 'മരണഗ്രൂപ്പിൽ'; സൂര്യയുടെ സംഘത്തെ വിറപ്പിക്കാൻ വമ്പൻമാർ
40 പന്തില്‍ 77 റണ്‍സ്, ഒരേയൊരു ഇഷാൻ കിഷൻ; പാക്കിസ്ഥാt2നെ നിഷ്പ്രഭമാക്കിയ ഇന്നിങ്സ്