ഒടുവില്‍ സ്റ്റോക്സിനെ ധവാന്‍ കൈയിലൊതുക്കി; സാഷ്ടാംഗം പ്രണമിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ

Published : Mar 29, 2021, 07:19 PM IST
ഒടുവില്‍ സ്റ്റോക്സിനെ ധവാന്‍ കൈയിലൊതുക്കി; സാഷ്ടാംഗം പ്രണമിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ

Synopsis

ന്നിംഗ്സിന്‍റെ തുടക്കത്തില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ അത്രമേല്‍ അനായാസം കൈയിലൊതുക്കാമായിരുന്ന ക്യാച്ച് ഹര്‍ദ്ദിക് കൈവിട്ടതുകണ്ട് സ്റ്റോക്സിനുപോലും വിശ്വസിക്കാനായില്ല.

പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ ഇന്ത്യയുടെ ത്രില്ലര്‍ വിജയം ആരാധകര്‍ ആഘോഷിക്കുകയാണ്. എന്നാല്‍ മത്സരത്തില്‍ കൈവിട്ട ക്യാച്ചുകളെക്കുറിച്ചും ഒടുവിലത് കളി തന്നെ കൈവിടുന്നതിന്‍റെ വക്കിലെത്തിച്ചതും ക്യാപ്റ്റന്‍ കോലി മത്സരശേഷം തുറന്നുപറഞ്ഞിരുന്നു.

അതില്‍ പ്രധാനം അപകടകാരിയായ ബെന്‍ സ്റ്റോക്സിന്‍റെ ക്യാച്ചായിരുന്നു. ക്യാച്ച് വിട്ടതാകട്ടെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ഹര്‍ദ്ദിക് പാണ്ഡ്യയും. ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ അത്രമേല്‍ അനായാസം കൈയിലൊതുക്കാമായിരുന്ന ക്യാച്ച് ഹര്‍ദ്ദിക് കൈവിട്ടതുകണ്ട് സ്റ്റോക്സിനുപോലും വിശ്വസിക്കാനായില്ല.

ഇതിനുശേഷം നിലയുറപ്പിച്ചെന്ന് കരുതിയ സ്റ്റോക്സിനെ നടരാജന്‍ ഫുള്‍ട്ടോസിലൂടെ വിഴ്ത്തി. ക്യാച്ചെടുത്തതാകട്ടെ ഡീപ് സ്ക്വയര്‍ ലെഗ്ഗില്‍ ശിഖര്‍ ധവാനും. നടരാജന്‍റെ പന്ത് ഹൈ ഫുള്‍ട്ടോസ് നോ ബോളായിരുന്നോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും സ്റ്റോക്സ് ക്രീസ് വിട്ടിറങ്ങിയതിനാല്‍ അത് നോ ബോളല്ലെന്ന് അമ്പയര്‍ വിധിച്ചു.

ധവാന്‍ സ്റ്റോക്സിനെ കൈയിലൊതുക്കിയതോടെ ശരിക്കും ശ്വാസം വീണത് ഹര്‍ദ്ദിക് പാണ്ഡ്യക്കായിരുന്നു. കാരണം, സ്റ്റോക്സ് ക്രീസില്‍ നിന്ന് ഇംഗ്ലണ്ടിനെ ജയിപ്പിച്ചിരുന്നെങ്കില്‍ ഹര്‍ദ്ദിക് പാണ്ഡ്യ കളിയിലെ വില്ലനാവുമായിരുന്നു. അതുകൊണ്ടുതന്നെ സ്റ്റോക്സിനെ ധവാന്‍ കൈയിലൊതുക്കിയതോടെ സാഷ്ടാംഗം പ്രണമിച്ചാണ് ഹര്‍ദ്ദിക് നന്ദി അറിയിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജേക്കബ് ഡഫിക്ക് ഒമ്പത് വിക്കറ്റ്; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂക്കി ന്യൂസിലന്‍ഡ്
വെറും 11 ദിവസം! എത്ര അനായാസമാണ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചത്?