Hardik Pandya|വാച്ചുകളുടെ വില 1.5 കോടി, കസ്റ്റംസിനെ സമീപിച്ചത് സ്വമേധയ; ആഡംബര വാച്ച് സംഭവത്തില്‍ വിശദീകരണം

By Web TeamFirst Published Nov 16, 2021, 10:33 AM IST
Highlights

സ്റ്റംസ് ഉദ്യോഗസ്ഥരെ താന്‍ തന്നെയാണ് സമീപിച്ചതെന്നും നികുതി ഈടാക്കണമെന്ന് ആവശ്യപ്പെട്ടതും താനാണെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ.ദുബായില്‍ നിന്നും നിയമാനുസൃതമായി വാങ്ങിയ വാച്ചുകളാണ് അത്. അവയ്ക്ക് എത്ര രൂപ നികുതി വേണമെങ്കിലും അടയ്ക്കാന്‍ തയ്യാറാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ(Hardik Pandya) പക്കല്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ ആഡംബര വാച്ചുകള്‍ പിടികൂടിയ സംഭവത്തില്‍ വിശദീകരണവുമായി താരം. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ്(Airport Customs) അധികൃതര്‍ അഞ്ച് കോടി വിലവരുന്ന രണ്ട് വാച്ചുകള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് പിടികൂടിയെന്നായിരുന്നു പ്രചാരണം(5 Crore Watch Seized). എന്നാല്‍  കസ്റ്റംസ് ഉദ്യോഗസ്ഥരെ താന്‍ തന്നെയാണ് സമീപിച്ചതെന്നും നികുതി ഈടാക്കണമെന്ന് ആവശ്യപ്പെട്ടതും താനാണെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ വിശദമാക്കി.

ദുബായില്‍ നിന്നും നിയമാനുസൃതമായി വാങ്ങിയ വാച്ചുകളാണ് അത്. അവയ്ക്ക് എത്ര രൂപ നികുതി വേണമെങ്കിലും അടയ്ക്കാന്‍ തയ്യാറാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ വിശദമാക്കി. എയര്‍പോര്‍ട്ടിലുണ്ടായ സംഭവങ്ങളേക്കുറിച്ചും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ട്വീറ്റ് വിശദമാക്കുന്നുണ്ട്. നവംബര്‍ 15 ന് രാവിലെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈയില്‍ തിരിച്ചെത്തിയത്. ദുബായില്‍ നിന്ന് വാങ്ങിയ വസ്തുക്കളേക്കുറിച്ചുള്ള വിവരം കസ്റ്റംസിന് നല്‍കിയതാണ്. അത് അവര്‍ ആവശ്യപ്പെട്ടതുകൊണ്ട സ്വന്തം താല്‍പര്യത്തില്‍ ചെയ്തതാണെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി.

ഇതിനേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മറ്റ് പ്രചാരണങ്ങള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തള്ളിക്കളഞ്ഞു. വാച്ചുകളുടെ വില ഏകദേശം 1.5 കോടിയോളം ആണെന്നും പ്രചാരണങ്ങളില്‍ പറയുന്നത് പോലെ 5 കോടിയല്ലെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്ന വ്യക്തിയാണ് താനെന്നും സര്‍ക്കാര്‍ ഏജന്‍സികളെ ബഹുമാനമുണ്ടെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി.

മുംബൈ കസ്റ്റംസ് വിഭാഗത്തിന് എല്ലാവിധ സഹകരണവും സംഭവത്തില്‍ തന്‍റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും താരം കൂട്ടിച്ചേര്‍ത്തു. വിഷയത്തിലെ ആശയക്കുഴപ്പം നീങ്ങാനുള്ള എല്ലാ വിധ പേപ്പറുകളും നല്‍കുമെന്നും താരം ട്വീറ്റ് ചെയ്തു. ഐസിസി മെന്‍സ് 20 ട്വന്‍റി ലോകകപ്പില്‍ നിന്ന് പുറത്തായി മടങ്ങി എത്തുമ്പോഴാണ് സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം സമാനമായ സംഭവത്തില്‍ ഹാര്‍ദ്ദികിന്‍റെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു. നാല് ആഡംബര വാച്ചുകള്‍ കൊണ്ടുവന്നത് കസ്റ്റംസിന് വിവരം നല്‍കാത്തതിനേത്തുടര്‍ന്നായിരുന്നു ഇത്. 

pic.twitter.com/k9Qv0UnmyS

— hardik pandya (@hardikpandya7)
click me!