മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചുപോകുന്നത് ഹാര്‍ദ്ദിക്കിന്‍റെ ആഗ്രഹപ്രകാരം, വ്യക്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്

Published : Nov 27, 2023, 07:58 PM IST
മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചുപോകുന്നത് ഹാര്‍ദ്ദിക്കിന്‍റെ ആഗ്രഹപ്രകാരം, വ്യക്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്

Synopsis

ഗുജറാത്തിന്‍റെ ആദ്യ ക്യാപ്റ്റനെന്ന നിലയില്‍ ഹാർദ്ദിക്കിന് കീഴില്‍ ടീമിന് കിരീടം നേടാനും മികച്ച പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം തന്‍റ ആദ്യ ക്ലബ്ബിലേക്ക് മടങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് ഭാവിയില്‍ എല്ലാവിധ ആശംസകളും നേരുന്നു-സോളങ്കി പറഞ്ഞു.

അഹമ്മദാബാദ്: ഹാര്‍ദ്ദിക് പാണ്ഡ്യ ടീം വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോകുന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ടീം ഡയറക്ടര്‍ വിക്രം സോളങ്കി. ടീമിന്‍റെ ആദ്യ ക്യാപ്റ്റനെന്ന നിലിയില്‍ ഹാര്‍ദ്ദിക് ആദ്യ രണ്ട് സീസണുകളിലും ടീമിന് നല്‍കിയ സംഭാവനകളില്‍ സംതൃപ്തിയുണ്ടെന്നും സോളങ്കി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഗുജറാത്തിന്‍റെ ആദ്യ ക്യാപ്റ്റനെന്ന നിലയില്‍ ഹാർദ്ദിക്കിന് കീഴില്‍ ടീമിന് കിരീടം നേടാനും മികച്ച പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം തന്‍റ ആദ്യ ക്ലബ്ബിലേക്ക് മടങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് ഭാവിയില്‍ എല്ലാവിധ ആശംസകളും നേരുന്നു-സോളങ്കി പറഞ്ഞു.

അതിനിടെ ഹാര്‍ദ്ദിക് തിരിച്ചെത്തിയതില്‍ മുംബൈ ഇന്ത്യന്‍സ് ടീം ഉടമയായ നിത അംബാനി സന്തോഷം പ്രകടിപ്പിച്ചു. മുംബൈ ഇന്ത്യന്‍സ് കുടുംബത്തിലേക്ക് ഹാര്‍ദ്ദിക് മടങ്ങിയെത്തുന്നതിന്‍റെ ആവേശത്തിലാണ് ടീമെന്നും യുവതാരമെന്ന നിലയില്‍ ശ്രദ്ധേയനായ ഹാര്‍ദ്ദിക് ഇപ്പോള്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അദ്ദേഹത്തെ മുംബൈ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും നിത അംബാനി പറഞ്ഞു.

പരമ്പര പിടിക്കാന്‍ ഇന്ത്യ, ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 നാളെ; ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത

ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് യുവതാരം ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നു. ഐപിഎല്ലില്‍  അപൂര്‍വമായി മാത്രം സംഭവിച്ചിട്ടുള്ള ക്യാപ്റ്റന്‍മാരുടെ കൈമാറ്റ ധാരണപ്രകാരമാണ് മുംബൈ ഇന്ത്യന്‍സ് ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമില്‍ തിരിച്ചെത്തിച്ചത്. രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ ടീമിനെ വിജയികളുടെ സംഘമാക്കിയ ഹാര്‍ദ്ദിക്കിന്‍റെ പെട്ടെന്നുള്ള തിരിച്ചുപോക്ക് ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു.

ഹാര്‍ദിക് ഉള്‍പ്പെടെ ഒമ്പത് പേരെയാണ് ഗുജറാത്ത് ഈ സീസണില്‍ ഒഴിവാക്കിയത്. ഹാര്‍ദ്ദിക്കിന് പുറമെ അല്‍സാരി ജോസഫ്, ഒഡീൻ സ്മിത്ത്, ദാസുന്‍ ഷനക, യഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ്‌വാന്‍ എന്നിവരാണ് ഈ സീസണില്‍ ഗുജറാത്ത് ഒഴിവാക്കിയ താരങ്ങള്‍. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവ ഗുജറാത്ത് നിലനിര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍